KeralaLatest

കൊല്ലത്തും പാലക്കാടും കനത്ത ചൂട്; ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ക്ഷ്യസ്

“Manju”

തിരുവനന്തപുരം: സംസ്ഥാനം ചുട്ടുപൊള്ളുന്നു. പതിനൊന്ന് ജില്ലകളില്‍ യെല്ലേ അലേര്‍ട്ട് പ്ര്ഖ്യാപിച്ചു. ഏപ്രില്‍ അഞ്ചുമുതല്‍ ഒന്‍പത് വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  നല്‍കിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 9 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

എന്നാല്‍ വേനല്‍ മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനല്‍ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

 

Related Articles

Back to top button