Latest

സ്വര്‍ണ്ണത്തിന് നേരിയ വിലക്കുറവ്

“Manju”

രാജ്യത്ത് സ്വര്‍ണ്ണവിപണിയിലെ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളെ അപേക്ഷിച്ച്‌ ഇന്ന് വളരെ നേരിയ മാറ്റമാണ് സ്വര്‍ണ്ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ പവന് എട്ട് രൂപ കുറഞ്ഞ് 33,792 രൂപയാണ് 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് കേവലം ഒരു രൂപ മാത്രമേ കുറഞ്ഞിട്ടുള്ളൂ. 4,224 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്‍റെ (22 കാരറ്റ്) വില. 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 4,608 രൂപയും, പവന് എട്ട് രൂപ കുറഞ്ഞ് 36,864 രൂപയുമാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ്ണത്തിന്‍റെ നിക്ഷേപ സാധ്യത ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് ഈ മഞ്ഞ ലോഹത്തിന്‍റെ മൂല്യം വര്‍ധിച്ച്‌ തുടങ്ങിയത്. ലോകത്തെ പിടിച്ചുലച്ച ആഗോള സാമ്ബത്തിക മാന്ദ്യത്തിന് ശേഷം 2008 മുതലാണ് സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകള്‍ ഗൗരവമായി കണ്ടു തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. ഇതിനു ശേഷം സ്വര്‍ണ്ണവിലയില്‍ വന്ന വന്‍ കുതിച്ചു ചാട്ടം ഈ വിലയിരുത്തല്‍ ശരിവയ്ക്കുന്നത് തന്നെയാണ്.

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍കണക്കിന് സ്വര്‍ണ്ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. സ്വര്‍ണ്ണത്തിന് ആവശ്യം കൂടിയതോടെ കള്ളക്കടത്തിനും സാധ്യതകള്‍ കൂടിയിരുന്നു. ഇത്തരത്തില്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. സ്വര്‍ണക്കടത്തിന് തടയിടല്‍ ലക്ഷ്യം വച്ചായിരുന്നു ഈ നീക്കം.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. ദീര്‍ഘകാല വരുമാന ഉറവിടമായി സ്വര്‍ണ്ണം പരിണമിച്ചതോടെയാണ് ആഭരണങ്ങളായി മാത്രം ഉപയോഗിച്ചിരുന്ന ഈ ലോഹം നിക്ഷപമായി വളര്‍ന്നത്. നാണയങ്ങളായും മറ്റും സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ ആളുകളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. ഓഹരി വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണ്ണം കൂടുതല്‍ സുരക്ഷിതമായ ഒരു നിക്ഷേപ സാധ്യതയെന്നും കരുതപ്പെടുന്നുണ്ട്.

Related Articles

Back to top button