KeralaLatest

ലോക്ക്ഡൗണ്‍: ദിവസ വേതന- കരാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും നല്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ കാലയളവില്‍ ദിവസ വേതന- കരാര്‍ തൊഴിലാളികള്‍ക്കുള്ള ശമ്പളം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ലോക്ക്ഡൗണ്‍ കാലയളവായ ഏപ്രില്‍ 21 മുതല്‍ മെയ് 8 വരെ പ്രവര്‍ത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങള്‍ ജോലിക്ക് ഹാജരായ ദിവസ വേതന കരാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നല്കാന്‍ ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

അതേസമയം 50 ശതമാനത്തില്‍ കുറവ് ദിവസങ്ങളില്‍ ഹാജരായവര്‍ക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളം മാത്രമേ ലഭിക്കു. അവശ്യ സര്‍വീസ് വകുപ്പുകളില്‍ ജോലി നോക്കുന്ന കരാര്‍, ദിവസ വേതന ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടയുള്ള സംവിധാനങ്ങളിലൂടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവന്‍ വേതനം നല്‍കും.

Related Articles

Back to top button