IndiaLatest

ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോര്‍ ഡല്‍ഹിയില്‍ ഇന്ന് തുറക്കും

“Manju”

ന്യുഡല്‍ഹി: രാജ്യത്തെ ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോര്‍ ഇന്ന് ഡല്‍ഹിയില്‍ തുറക്കും. ഡല്‍ഹിയിലെ ആപ്പിള്‍ സാകേത് സ്റ്റോറിലാണ് ആപ്പിളിന്റെ സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക. ആദ്യ സ്റ്റോര്‍ മുംബൈയില്‍ തുറന്ന ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഡല്‍ഹിയിലെ സെല്ക്‌ട് സിറ്റിവാക്ക് മാളിലെ ഒന്നാം നിലയിലാണ് സ്റ്റോര്‍ ആരംഭിക്കുന്നത്. 15 ഭാഷകള്‍ സംസാരിക്കുന്ന 70-ഓളം ജീവനക്കാരാണ് സ്റ്റോറിലുള്ളത്. മുംബൈയിലെ മുന്‍ നിര സ്റ്റോറിനെക്കാള്‍ ചെറുതാണെങ്കിലും എല്ലാ ആപ്പിള്‍ ഉത്പന്നങ്ങളും സ്റ്റോറില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്ന ഒരു സ്റ്റോര്‍ എന്നതാണ് ആശയമെന്ന് ആപ്പിളിന്റെ റീട്ടെയില്‍ സീനിയര്‍ വൈസ് പ്രസിഡന്റെ ഡെയ്ഡ്ര ഒബ്രിയന്‍ പറഞ്ഞു.

2020-ലാണ് ആപ്പിള്‍ ഇന്ത്യയില്‍ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചത്. പ്രാദേശിക രൂപത്തിലും ഭാവത്തിലുമാണ് ഇന്ത്യയില്‍ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആപ്പിളിന്റെ അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button