InternationalLatest

ആറ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ചൈനയില്‍ വിലക്ക്

“Manju”

ബെയ്​ജിങ്​: കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന്​ 6 ഇന്ത്യന്‍ കമ്പനികളുടെ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ചതായി ചൈന അറിയിച്ചു . പാക്കേജില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം പരിശോധനയില്‍ തെളിഞ്ഞതായി ചൈനീസ്​ കസ്റ്റംസ്​ അറിയിക്കുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്​ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളില്‍ ചൈനീസ്​ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. 2020 മുതല്‍​ നിരവധി കമ്പനികളില്‍ നിന്ന്​ ഭക്ഷ്യവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്​ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്​തിരുന്നു.

ആറു ഇന്ത്യന്‍ കമ്പനികളില്‍നിന്ന്​ സമുദ്രവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്​ ഒരാഴ്ചത്തേക്കാണ്​ വിലക്കേര്‍പ്പെടുത്തിയത്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ ഉത്​ഭവിച്ച കൊറോണ വൈറിസന്റെ വ്യാപനം രാജ്യത്ത്​ വന്‍തോതില്‍ നിയന്ത്രിച്ചിരുന്നു. അതെ സമയം വിദേശത്തുനിന്ന്​ എത്തുന്നവര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത് ​ ആശങ്ക ഉയര്‍ത്തുന്നുണ്ട് .

Related Articles

Back to top button