KeralaLatest

പാലക്കാട് നഗരസഭ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കി

“Manju”

പാലക്കാട്: : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ. നഗരത്തിലെ പ്രധാന റോഡിന് ജനറല്‍ ബിപിൻ റാവത്തിന്റെ പേര് നൽകി.

നഗരസഭ 15ാം വാര്‍ഡ് ശ്രീ ഗണേഷ് നഗറിലെ കല്‍മണ്ഡപം – കല്‍പ്പാത്തി ബൈപാസ് റോഡിലെ ശേഖരീപുരം തോട്ടു പാലം വരെയുള്ള റോഡിനാണ് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന പേര് നല്‍കിയത്. കഴിഞ്ഞ ദിവസം പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ എം.ശശികുമാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന സഭ പാസാക്കിയതോടെയാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കിയത്.

 

 

Related Articles

Back to top button