IndiaLatest

യെദിയൂരപ്പയുടെ രാജി ഗവര്‍ണര്‍ സ്വീകരിച്ചു

“Manju”

ബംഗലൂരു: ബിഎസ് യെദിയൂരപ്പയുടെ രാജി സ്വീകരിച്ച്‌ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്. രാജി സ്വീകരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ കര്‍ണാടകയുടെ കാവല്‍ മുഖ്യമന്ത്രിയായിരിക്കാന്‍ ഗവര്‍ണര്‍ യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ ആവശ്യം യെദിയൂരപ്പ സ്വീകരിച്ചു.

മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും അവസാനമിട്ട് ഇന്ന് യെദിയൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വികാരാധീനനായാണ് യെദിയൂരപ്പ താന്‍ രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് രാജ് ഭവനിലെത്തിയ യെദിയൂരപ്പ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.

ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് യെദിയൂരപ്പ പറഞ്ഞു. കൂടുതല്‍ കരുത്തരായ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകാനാണ് താന്‍ ഒഴിഞ്ഞുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2023 ല്‍ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. രാജ്ഭവന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെദിയൂരപ്പ.

Related Articles

Back to top button