IndiaLatest

ചന്ദനകടത്ത് കണ്ടെത്താന്‍ ടൈഗര്‍ എത്തി

“Manju”

മുതുമല ; വനത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി മുതുമല കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലേക്ക് ഒന്നരവയസ്സുള്ള ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട ടൈഗര്‍ എന്ന നായ കൂടി എത്തി. നേരത്തെ ഡോഗ് സ്ക്വാഡിലുണ്ടായിരുന്ന നായ 2020ല്‍ ചത്തതോടെ ഇവിടെ ഡോഗ് സ്ക്വാഡിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഹരിയാനയിലെ പഞ്ചകുലയിലെ ഡോഗ് ട്രെയിനിങ് സെന്ററില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയാണ് ടൈഗറിനെ ഇപ്പോള്‍ മുതുമലയില്‍ കൊണ്ടു വന്നത്.

ചന്ദനം ഉള്‍പ്പെടെയുള്ള വനം വിഭവങ്ങള്‍ കടത്തുന്നത് കണ്ടെത്തുന്നതിനുമുള്ള പ്രത്യേക പരിശീലനം ലഭിച്ച ടെെഗര്‍ 2 മാസം മുന്‍പാണ് മുതുമലയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോഴും പരിശീലനം തുടരുന്നുണ്ട്. മുതുമലയിലെ തെപ്പക്കാട് റിസപ്ഷന്‍ സെന്ററിനു സമീപത്താണ് ടൈഗറിന് കൂടൊരുക്കിയിരിക്കുന്നത്. 12 വയസ്സുവരെയാണ് ടൈഗറിന്റെ സര്‍വീസ് കാലാവധി.

Related Articles

Back to top button