KeralaLatest

ഗുരുവായൂരില്‍ ഹെലികോപ്റ്ററിന് വാഹനപൂജ

“Manju”

ഗുരുവായൂര്‍: വാഹന പൂജ നമുക്ക് സുപരിചിതമാണ്. ക്ഷേത്രങ്ങളില്‍ സ്കൂട്ടര്‍ മുതല്‍ ബസ് വരെയുള്ള വാഹനങ്ങള്‍ ക്ഷേത്രനടയിലെത്തിച്ച്‌ പൂജ ചെയ്ത് മാലയണിഞ്ഞ് മടങ്ങും.
എന്നാല്‍ വ്യത്യസ്തവും ചരിത്രത്തില്‍ തന്നെ ആദ്യത്തേതുമായ വാഹനപൂജയുടെ വിശേഷങ്ങളാണ് ഇനി പങ്കുവെക്കാനുള്ളത്. ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ വാഹനപൂജ നടന്നു.

100 കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച്‌ -145 ഡി 3 എയര്‍ ബസ് വൈകിട്ട് 3നാണ് അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡില്‍ ലാന്‍ഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയ ഹെലികോപ്റ്ററിനു മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തിവച്ച്‌ നാക്കിലയില്‍ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുന്‍ മേല്‍ശാന്തിയുമായ പഴയം സുമേഷ് നമ്ബൂതിരി പൂജ നിര്‍വഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാര്‍ത്തി കളഭം തൊടീച്ച്‌ വാഹനപൂജ പൂര്‍ത്തിയാക്കി.
ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി.രവിപിള്ള വാങ്ങിയ എയര്‍ബസ് ഹെലികോപ്റ്ററിന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ക്ഷേത്രം ഓതിക്കന്‍ പഴയം സുമേഷ് നമ്ബൂതിരി പൂജ ചെയ്യുന്നു.
രവി പിള്ള, മകന്‍ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്ത്, ക്യാപ്റ്റന്‍ ജി.ജി.കുമാര്‍, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണന്‍ എന്നിവ്ര‍ പങ്കെടുത്തു.
കൊല്ലത്തുനിന്ന് ഗുരുവായൂര്‍ക്ക് പുറപ്പെട്ട എയര്‍ബസില്‍ കൊച്ചി വരെ നടന്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. എയര്‍ബസ് വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേക്കാണ് താന്‍ ആദ്യയാത്ര നടത്തിയതെന്ന് രവിപിള്ള പറഞ്ഞു. ക്ഷേത്രദര്‍ശനത്തിനു ശേഷം രവി പിള്ളയും മകനും ഇന്നു രാവിലെ എയര്‍ബസില്‍ കൊച്ചിയ്ക്കു മടങ്ങി. അതുവരെ എയര്‍ബസ് ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ കനത്ത സുരക്ഷയില്‍ പാര്‍ക്ക് ചെയ്തു.

Related Articles

Back to top button