InternationalLatest

ബാഴ്‌സയില്‍ തുടരാന്‍ ഡെംബലെ

“Manju”

ഒടുവില്‍ അത് സംഭവിച്ചു. രണ്ടാഴ്ചയോളം ഔദ്യോഗികമായി തന്നെ ഫ്രീ ഏജന്റ് ആയിരുന്ന ഡെമ്ബലെയെ വീണ്ടും ടീമില്‍ എത്തിച്ചതയുള്ള ബാഴ്‌സലോണയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തി.ടീം മുന്‍പോട്ടു വെച്ച അവസാനത്തെ കരാര്‍ താരം അംഗീകരിച്ചിരുന്നെങ്കിലും ബാക്കി നടപടികള്‍ പൂര്‍ത്തിയക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ഭാഗത്തു നിന്നുമുള്ള പ്രഖ്യാപനം വൈകുകയായിരുന്നു.രണ്ടു വര്‍ഷത്തെക്ക് കൂടിയാണ് ഡെമ്ബലെ ടീമില്‍ തുടരുക.ഡിസംബര്‍ മുതല്‍ ബാഴ്‌സ മുന്നോട്ടു വെച്ച കരാറുകള്‍ എല്ലാം തള്ളിയിരുന്ന ഡെമ്ബലെ ഇപ്പൊള്‍ കുറഞ്ഞ സാലറിയിലും ടീമില്‍ തന്നെ തുടരാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആറു മാസത്തോളം താരത്തിന് മുന്‍പില്‍ വെച്ച കരാറുകള്‍ എല്ലാം തള്ളിയ ഡെമ്ബലെയുടെ ചെയ്തികള്‍ ടീം മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചിരുന്നെങ്കിലും കോച്ച്‌ സാവിയുടെ പ്രത്യേക പരിഗണനയാണ് താരത്തെ തുടര്‍ന്നും ടീമില്‍ നിലനിര്‍ത്താനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ എത്തിച്ചത്.

Related Articles

Back to top button