KeralaLatest

പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യന്‍ സൈനികര്‍

“Manju”

കീവ്: യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ഇരുപത്തി രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. റഷ്യന്‍ സൈനികരുടെ ആക്രമണത്തില്‍ യുക്രെയ്‌ന്റെ പ്രധാന നഗരങ്ങളെല്ലാം നിലപൊത്തുന്നതും സാധാരണക്കാരായ മനുഷ്യര്‍ വരെ കൊല്ലപ്പെടുന്നതുമാണ് കാണാന്‍ സാധിക്കുന്നുത്.
യുദ്ധം രക്തച്ചൊരിച്ചിലുമായി തുടരുമ്ബോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ സൈനികര്‍. യുക്രെയ്‌ന് മുമ്ബില്‍ കീഴടങ്ങിയ സൈനികരാണ് പുടിന് നേരെ തിരിഞ്ഞത്.
തങ്ങളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്നും പുടിനെതിരെ തങ്ങള്‍ സംഘടിക്കുമെന്നും സൈനികര്‍ പറഞ്ഞു. രണ്ടാഴ്ചക്കാലമായി തുറമുഖ നഗരമായ മരിയുപോളില്‍ ബോംബാക്രമണം നടത്തുകയായിരുന്ന റഷ്യന്‍ യുദ്ധ വിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോള്‍ പുടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഈ മാസം ആദ്യവാരം മരിയുപോളിലെ പ്രസവാശുപത്രിയ്‌ക്ക് നേരെ ബോംബാക്രമണം നടത്തിയ പൈലറ്റുമാരായിരുന്നു ഇവര്‍. അന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ആശുപത്രി പൂര്‍ണമായും തകരുകയും ചെയ്തിരുന്നു. നവനാസികളുടെ കേന്ദ്രമാണെന്നും പ്രവര്‍ത്തനരഹിതമായ ആശുപത്രിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റഷ്യ അന്ന് ആശുപത്രിയ്‌ക്ക് നേരെ ആക്രമണം നടത്തിയത്.
നിങ്ങളിത് വളരെക്കാലം മറയ്‌ക്കില്ല എന്ന് സൈനികര്‍ പുടിന് മുന്നറിയിപ്പ് നല്‍കി. മനസമാധനത്തോടെ ജീവിച്ചിരുന്ന ജനതയ്‌ക്ക് മേല്‍ ബോംബാക്രമണം നടത്തേണ്ടി വന്നതില്‍ അവര്‍ കമാന്റര്‍മാരെയും കുറ്റപ്പെടുത്തി.
കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍, എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവര്‍ ഞങ്ങളെ ഇതിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് റഷ്യന്‍ യുദ്ധവിമാന പൈലറ്റായ മാക്‌സിം പറയുന്നു. ഈ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചോ യുക്രെയ്‌നിലെ സായുധസേനയുടെ പരാജയത്തെ കുറിച്ചോ അല്ല സംസാരിക്കുന്നത്. ഇപ്പോള്‍ സമാധാനപരമായി ജീവിക്കുന്ന സാധാരണ പൗരന്മാരുടെ നഗരങ്ങള്‍ കൂടി ഇത് നശിപ്പിച്ച്‌ തുടങ്ങിയിരിക്കുന്നുവെന്ന് പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
  • ……
Back to top button