International

സൗദി എയർലൈൻസ് വിദേശ സര്‍വിസുകള്‍ പുനരാരംഭിക്കുന്നു.

“Manju”

ശ്രീജ.എസ്

സൗദി എയര്‍ലൈന്‍സ്​ വിദേശ സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ്​ നവംബറില്‍ സര്‍വിസ്​ പുനരാരംഭിക്കുക . കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സര്‍വിസ്​. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സര്‍വിസുണ്ടാവും.

ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്​ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വിസ്​ നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട്​ വിമാനത്താവളങ്ങളിലേക്ക്​ സര്‍വിസുണ്ട്​. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വിസ്​ നടത്തും. കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക്​ അനുവദിക്കുക.

Related Articles

Back to top button