InternationalLatest

പാ​ര്‍​ല​മെന്റംഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്നതിന് വിലക്ക്

“Manju”

ല​ണ്ട​ന്‍: കൈ​ക്കു​ഞ്ഞു​മാ​യി സ​ഭ​യി​ല്‍ വ​രു​ന്ന​തി​ന്​ ബ്രി​ട്ടീ​ഷ്​ എം.​പി​ക്ക്​ വി​ല​ക്ക്.​ ഇതോടെ പാ​ര്‍​ല​മെന്റ്​ അം​ഗ​ങ്ങ​ള്‍ സ​ഭ​യി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തു വി​ല​ക്കു​ന്ന പു​തി​യ നി​യ​മ​ത്തി​നെ​തി​രെ യു.​കെ​യി​ല്‍ പ്ര​തി​ഷേ​ധം തുടങ്ങി.
സ​ഭ​യി​ല്‍ കു​ട്ടി​ക​ളോ​ടൊ​പ്പം വ​രു​ന്ന അം​ഗ​ങ്ങ​ള്‍ ഇ​രി​ക്ക​രു​തെ​ന്ന പു​തി​യ നി​യ​മം സെ​പ്റ്റം​ബ​റി​ലാ​ണു പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.
സ​ഭ​യി​ല്‍ മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ണ്ടു​വ​ര​രു​തെ​ന്നു നി​ര്‍​ദേ​ശി​ച്ച​താ​യി ലേ​ബ​ര്‍ പാ​ര്‍​ട്ടി​യി​ലെ ജ​ന​സ​ഭാം​ഗം സ്​​റ്റെ​ല്ല ക്രീ​സി ഇ​ന്ന​ലെ പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് പു​തി​യ ച​ട്ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ര​ണ്ടു കു​ട്ടി​ക​ളെ​യും സ​ഭ​യി​ല്‍ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ന്നും സ്​​റ്റെ​ല്ല പ​റ​ഞ്ഞു.

Related Articles

Back to top button