KeralaLatestThiruvananthapuram

നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിതേഷിന് 53 വയസ്സായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് ടെസ്റ്റുകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കൈതോല പായവിരിച്ചു…., പാലോം പാലോം നല്ല നടപ്പാലം തുടങ്ങിയ അദ്ദേഹത്തിന്റെപാട്ടുകള്‍ ജനമനസ്സുകള്‍ ഏറ്റുവാങ്ങിയിരുന്നു. കൈതോല പായ എന്ന ഗാനത്തിന്റെസൃഷ്ടാവ് അദ്ദേഹമാണെന്ന് പുറം ലോകമറിഞ്ഞത് ഗാനം പിറന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പാട്ടിന്റെ ആസ്വാദകര്‍ മനമറിഞ്ഞാസ്വദിച്ചവയാണ് അദ്ദേഹത്തിന്റെ ഈ ഗാനം.

Related Articles

Back to top button