Kerala

സംസ്ഥാനത്ത് രണ്ടായിരം കടന്ന് കൊറോണ: ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ പിടിമുറുക്കുന്നു.ഒരിടവേളയ്‌ക്ക് ശേഷം പ്രതിദിന കണക്ക് രണ്ടായിരം കടന്നു. 2271 പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് 32 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

2 പേർ കൊറോണ ബാധിച്ച് മരിച്ചു.എറണാകുളത്തും തിരുവനന്തപുരത്തുമാണ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എറണാകുളം ജില്ലയിൽ ഇന്ന് 622 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 416 പേർക്കും രോഗബാധയുണ്ടായി.കേസുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്.

കേരളത്തിൽ ഇനിയും കൊറോണ കേസുകൾ ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. കൊറോണ പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരിയായ രീതിയിൽ മാസ്‌ക് ധരിക്കാനോ, മറ്റ് മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ ജനങ്ങൾ തയ്യാറാകുന്നില്ല.കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിന കേസുകൾ ആയിരത്തിന് മുകളിലാണ്. പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related Articles

Back to top button