IndiaLatestUncategorized

കോവിഡ് ബൂസ്റ്റര്‍ ഡോസ് അനിവാര്യം

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കേന്ദ്രത്തിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ കൗമാരക്കാര്‍ക്ക് ജനുവരി 3 മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
15 മുതല്‍ 18 വരെയുള്ള കൗമാരക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുക. ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ആദ്യം ലഭിക്കുകയെന്നും മോദി അറിയിച്ചു. ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒമിക്രോണ്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുകയാണെന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട് . രാജ്യത്ത് 60 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചതാണെന്നും 90 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.

Related Articles

Back to top button