Latest

‘കാണാന്‍ പറ്റാത്തത് തീരാ നഷ്ടം, സങ്കടം’; എം ജയചന്ദ്രന്‍

“Manju”

ഇന്ത്യയുടെ വാനമ്ബാടി ലത മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച്‌ സംഗീതഞ്ജന്‍ എം ജയചന്ദ്രന്‍. നേരിട്ട് കാണാന്‍ അതിയായി ആഗ്രഹിച്ചിരുന്നതായും കാണാന്‍ സാധിക്കാത്തത് തീരാ നഷ്ടമാണെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.

എം ജയചന്ദ്രന്റെ വാക്കുകള്‍
അമ്മേ….
നേരിട്ട് കാണാന്‍ ഞാന്‍ എത്ര അധികം ആഗ്രഹിച്ചു. പലപ്പൊഴും മുംബൈയില്‍ ദിവസങ്ങളോളം താമസിച്ചു, അമ്മയെ കാണാന്‍ പറ്റും എന്നു കരുതി കാത്തിരുന്നു. അമ്മയുടെ ”പ്രഭു കുന്‍ച് ‘ എന്ന വീടിനു മുന്‍പില്‍ എത്രയോ തവണ വന്ന് നിന്നു. കാണാന്‍ പറ്റാത്തത് തീരാ നഷ്ടം, സങ്കടം.വര്‍ഷങ്ങളായി , അമ്മയുടെ പാട്ട് കൂട്ടിനില്ലാതെ, ഒരു രാത്രി പോലും എന്റെ ജീവിതത്തില്‍ കടന്നു പോയിട്ടില്ല. ലാതാജി എന്ന അമ്മയെ ,സ്വരരാഗ ഗംഗയെ, ആത്മീയമായി നമസ്‌കരിക്കുന്നു.
ഇന്ന് രാവിലെ മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് ലതാ മങ്കേഷ്‌കറുടെ അന്ത്യം. 92 വയസായിരുന്നു. ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു. ജനുവരി 11 നാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു. തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്‌കറിന് കഴിഞ്ഞു.

Related Articles

Back to top button