Business

കൊറോണ വ്യാപനത്തിനിടയിലും പ്രതീക്ഷ നൽകി ഇന്ത്യൻ സാമ്പത്തിക രംഗം

“Manju”

ന്യൂഡൽഹി : കൊറോണ വ്യാപനത്തിനിടയിലും പ്രതീക്ഷ നൽകി ഇന്ത്യയുടെ സാമ്പത്തിക രംഗം. നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർവരെയുള്ള മൂന്നാം പാദത്തിൽ 0.4 ശതമാനത്തിന്റെ വളർച്ചയാണ് സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സ്ഥിതിവിവര പദ്ധതി നിർവ്വഹണ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2020-21 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദന മൂല്യം 36.22 ലക്ഷം രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 36.08 ലക്ഷമായിരുന്നു. 0.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര മൂല്യത്തിൽ 8 ശതമാനം കുറവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് 7.7 ശതമാനം മാത്രമായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

കൊറോണയെ തുടർന്ന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ 24.4 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കൊറോണ വ്യാപനത്തിനിടയിലും പ്രതീക്ഷ നൽകി.

Related Articles

Back to top button