Business

പഴയ നാണയങ്ങള്‍ കൈവശമുണ്ടോ….എങ്കില്‍ പണം സമ്പാദിക്കാം

“Manju”

പഴയ 25 പൈസ നാണയം കൊണ്ട് ഒന്നര ലക്ഷം രൂപ വരെ സമ്പാദിക്കാം . പഴയ നാണയങ്ങളോ എന്തെങ്കിലും സവിശേഷതയുള്ള നാണയങ്ങളോ വിറ്റ് പണമുണ്ടാക്കാന്‍ ഇന്ത്യാ മാര്‍ട്ട് എന്ന വെബ്‌സൈറ്റാണ് അവസരമൊരുക്കുന്നത്. ലേലത്തിലൂടെയാണ് നാണയം വില്‍ക്കുക. വെള്ളി നിറത്തിലുള്ള 25 പൈസ നാണയങ്ങള്‍ കയ്യിലുണ്ടെങ്കില്‍ അവയുടെ ഫോട്ടോ പകര്‍ത്തി വെബ്‌സൈറ്റില്‍ പങ്കുവയ്ക്കണം. ലേല തുകയായി പരമാവധി ഒന്നര ലക്ഷം രൂപ വരെയാണ് ലഭിക്കുക.

അതിനോടൊപ്പം തന്നെ സാധാരണ ലേലം പിടിച്ചെടുക്കുന്നത് പോലെ തുക സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സംവിധാനവും സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. 25 പൈസയുടെ വെള്ളി നാണയം മാത്രമല്ല അഞ്ച് പത്ത് പൈസ നാണയങ്ങളും ഈ സൈറ്റില്‍ വില്‍ക്കാന്‍ സാധിക്കും. ഇതിനായി ആദ്യം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നീട് കയ്യിലുള്ള പഴയ നാണയങ്ങള്‍ വില്പനയ്ക്കായി വയ്ക്കാം. ഇതോടൊപ്പം തന്നെ കോയിന്‍ ബസാര്‍ എന്ന പേരില്‍ മറ്റൊരു വെബ്‌സൈറ്റും ഉണ്ട്.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് പണം വിറ്റ് സമ്പാദിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. സാധാരണ നോട്ടുകള്‍ക്ക് ഇത് ബാധകമല്ല. എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ളതോ സ്വാതന്ത്ര്യസമരകാലത്ത് ഉള്ളതോ ആയ നോട്ടുകള്‍ ആയിരിക്കണം. പഴയ ഒരു നോട്ട് 45,000 രൂപ വരെ ലഭിക്കും. 1957 ല്‍ അച്ചടിച്ച് അന്നത്തെ ഗവര്‍ണറായിരുന്ന എച്ച് എം പട്ടേല്‍ ഒപ്പിട്ട് അതോടൊപ്പം നോട്ടിന്റെ സീരിയല്‍ നമ്പര്‍ 123456 എന്നിങ്ങനെ ഒത്തു വരുന്ന നോട്ടുകള്‍ കൈവശമുണ്ടെങ്കില്‍ ഉടനെ തന്നെ കോയിന്‍ ബസാറില്‍ വില്‍പനയ്ക്ക് വയ്ക്കാവുന്നതാണ്.

Related Articles

Back to top button