IndiaLatest

ബിഗ് ബോസ് സീസണ്‍ 6: മുടിയൻ മുതല്‍ വേദിക വരെ

“Manju”

ബിഗ് ബോസ് സീസണ്‍ 6 ഇന്ന് ആരംഭിക്കും. രാത്രി ഏഴ് മണിക്കാണ് ഈ സീസണ്‍ ലോഞ്ച് ചെയ്യുന്നത്. മോഹൻലാല്‍ അവതാരകനായെത്തുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഏതൊക്കെ സെലിബ്രിറ്റികളായിരിക്കും മത്സരാർത്ഥികളായി എത്തുകയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഉപ്പും മുളക് എന്ന ജനപ്രിയ പരമ്ബരയില്‍ ‘മുടിയൻ (വിഷ്ണു)’ എന്ന വേഷത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ റിഷി കുമാർ ഈ സീസണില്‍ പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മത്സരാര്‍ത്ഥികള്‍ ഇവരാണ്
1. അൻസിബ: നടി അൻസിബയാണ് ബിഗ് ബോസ് വീട്ടിലേക്ക് ആദ്യം കയറിയ മത്സരാർത്ഥി. ദൃശ്യം എന്ന സിനിമയില്‍ മോഹൻലാലിന്റെ മകളായിട്ട് അൻസിബ അഭിനയിച്ചിട്ടുണ്ട്.
2. ഫിറ്റ്നസ് ട്രെയിനർ ജിന്റോ: രണ്ടാമതായി കയറിയത് ജിന്റോ ആണ്. സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറാണ് ജിന്റോ. എറണാകുളം കാലടി സ്വദേശിയാണ് ജിന്റോ.
3. ജാസ്മിൻ ജാഫർ: പ്രെഡിക്ഷൻ ലിസ്റ്റില്‍ നേരത്തെ തന്നെ കേട്ടിരുന്ന പേരാണ് ജാസ്മിന്റേത്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറാണ് ജാസ്മിൻ.
ടെലിവിഷൻ ഷോയും അവതരിപ്പിച്ചിട്ടുണ്ട്.
4. യമുന റാണി: സിനിമ – സീരിയല്‍ നടിയാണ് യമുനാ റാണി. കഴിഞ്ഞ വർഷമാണ് യമുനാ റാണി രണ്ടാമത് വിവാഹിതയായത്. ബിബി 6 ല്‍ താരം എത്തുമെന്ന് നേരത്തെ ചർച്ചയുണ്ടായിരുന്നു.
5. ഋഷി എസ് കുമാർ : ഡാൻസറും നടനുമാണ് ഋഷി. മുടി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നേരത്തെ തന്നെ താരത്തിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റില്‍ ഉണ്ടായിരുന്നു.
6. സിജോ ടോക്സ്: സിജോ ടോക്സ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ പരിചിതനാണ് സിജോ. ആലപ്പുഴ സ്വദേശിയാണ്. പ്രെഡിക്ഷനില്‍ പേരുണ്ടയിരുന്നു.
7. ശരണ്യ ആനന്ദ്; സീരിയല്‍ നടിയാണ് ശരണ്യയ കുടുംബ വിളക്കില്‍ വില്ലത്തി വേഷം ചെയ്തത് ശരണ്യയാണ്. അഭിനയിത്തിലൂടെ ഏറെ അഭിനന്ദനങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.
8. ശ്രുതി കൃഷ്ണ: അമ്മയറിയാതെ എന്ന സീരിയലില്‍ അലീന എന്ന കഥാപാത്രമായാണ് ശ്രുതി എത്തുന്നത്. സീരിയലിലെ നായികാ കഥാപാത്രമാണ് ശ്രുതിയുടെ അലീന.
9. ജാൻമണി; ട്രാൻസ്‍ൻഡർ കമ്യൂണിറ്റിയില്‍ നിന്ന് ഇത്തവണ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയാണ് എത്തുന്നത്. ജാൻമണി മികച്ച പ്രകടനം കാഴ്ച വെയ്ക്കും എന്നാണ് പ്രേക്ഷകർ. ശ്രദ്ധേയമായ വ്യക്തിത്വമാണ് ജാൻമണി.
10. രതീഷ് കുമാർ‌: അവതാരകൻ, ഗായകൻ എന്നീ നിലയിലൊക്കെ ശ്രദ്ധിക്കപ്പെട്ട ആളാണ്. വാല്‍ക്കണ്ണാടി എന്ന പരിപാടിയുടെ അവതാരകൻ ആണ്.
11. ശ്രീരേഖ: മിന്നുകെട്ട് സീരിയലിലൂടെയാണ് ശ്രീരേഖ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വെയില്‍ എന്ന സിനിമയില്‍ ഷെയ്ൻ നിഗത്തിന്റെ അമ്മയായി അബിനയിച്ചിട്ടുണ്ട്.
12. അസി റോക്കി: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അസി റോക്ക്. അസി , റോക്കി എന്നിങ്ങനെ രണ്ട് കഥാപാത്രമാണ് തനിക്കുള്ളത് എന്ന് അസി റോക്കി പറയുന്നു. ടച്ച്‌ ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിലെ എം ഡിയാണ്. കിക് ബോക്സിംഗ് ചാമ്ബ്യൻ, റൈഡർ എന്നീ നിലകളില്‍ അറിയപ്പെടുന്നു.
13. അപ്സര: സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിച്ചിരിക്കുന്നത്. സീരയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരത്തിന്റെ രണ്ടാം വിവാഹം കഴിയുന്നത്. ഇതിന് പിന്നാലെ താരം വാർത്തകളില്‍ നിറഞ്ഞിരുന്നു.
14. നോറ മുസ്ക്കാൻ: കോഴിക്കോട് സ്വദേശിയാണ് നോറ മുസ്ക്കാൻ. ഡിജിറ്റല്‍ ക്രിയേറ്ററാണ്. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ നോറയ്ക്ക് ധാരാളം ഫാൻസുണ്ട്.
15. ഗബ്രി ജോസ്: അങ്കമാലി സ്വദേശിയായ ഗബ്രി സിവില്‍ എഞ്ചിനീയറാണ്. ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ആണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രണയമീനുകളുടെ കടലില്‍ അജ്മല്‍ എന്ന കഥാപാത്രത്തെയാണ് ഗബ്രി അവതരിപ്പിച്ചത്.
16. അർജുൻ ശ്യാം: ബോഡ് ട്രാൻസ്ഫർമേഷനിലൂടെയാണ് അർജുൻ ശ്രദ്ധിക്കപ്പെടുന്നത്. ബോഡി ബില്‍ഡിംഗ് രംഗത്ത് സജീവമാണ്.
17. സുരേഷ് മേനോൻ : സിനിമാ മേഖലയില്‍ നിന്നാണ് സുരേഷ്. മോഹൻലാലിനൊപ്പം ഭ്രമരം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ട് കോമണർ മത്സരാർത്ഥികള്‍:
ഇത്തവണ് രണ്ട് കോമണേഴ്സാണ്. ഫിസിക്കല്‍ എജുക്കേഷൻ ടീച്ചാറായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശി റസ്മിൻ ഭായി, ട്രാവലറായ നിഷാന.
ബാക്കി കാത്തിരുന്ന് കാണാം.

Related Articles

Back to top button