KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-3-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (28-3-2024, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് മുപ്പത്തിമൂന്നാം ദിവസം.

ഇന്ന് വ്യാഴം : ആശ്രമത്തിന്റെ വിവിധ ഏരിയകളിൽ യൂണിറ്റടിസ്ഥാനത്തിൽ വ്യാഴാഴ്ച പ്രാർത്ഥന വൈകിട്ട് 6.25 ന് നടക്കുന്നു

ഗൃഹപ്രവേശം :

  • മുംബൈ മലാഡ് വെസ്റ്റ് മാർവെ റോഡിൽ വിശാൽ നഗറിൽ നകുൽരാജ് ബിൽഡിംഗിൽ കെ.രാജുവിന്റെ ഫ്ലാറ്റിൽ (നമ്പർ-203)  ഇന്ന് ഗൃഹപ്രവേശം നടക്കുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

  • മുംബൈ മലാഡ് വെസ്റ്റ് മാർവെ റോഡിൽ വിശാൽ നഗറിൽ നകുൽരാജ് ബിൽഡിംഗിൽ പരേതനായ സി.ആർ. നാരായണന്റെ സഹധർമ്മിണി രതിനാരായണന്റെ ഫ്ലാറ്റ് (നമ്പർ-1104) ഇന്ന് ഗൃഹപ്രവേശം നടക്കുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങിൽ പങ്കെടുക്കും.

  • മുംബൈ മലാഡ് വെസ്റ്റ് മാർവെ റോഡിൽ വിശാൽ നഗറിൽ നകുൽരാജ് ബിൽഡിംഗിൽ പത്മ ദിവാകരന്റെ പുതിയ ഫ്ലാറ്റിലും (നമ്പർ – 1404) ഇന്ന് ഗൃഹപ്രവേശം നടക്കുന്നു. ഈ ചടങ്ങിലും ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുക്കും.

ഷോപ്പ് ഉദ്ഘാടനം :

  • കോഴിക്കോട് നന്മുണ്ട പാളയുള്ളതിൽ പി.രാജന്റെ ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വനന്ദരൂപൻ ജ്ഞാനതപസ്വി നിർവ്വഹിക്കുന്നു. ഫോൺ : 8301033307

    വിവാഹം :

  • കോഴിക്കോട് അതോളി കൊങ്ങാനൂർ പുഷ്പിതം ഹൌസിൽ പി.ജി.മണിയുടെയും വി.കെ. ഷീബയുടെയും മകൻ റ്റി.എം. സത്യവ്രതനും, ചേർത്തല കെ.ആർ.പുരം സ്തുതിയിൽ വി.പി.സുരേഷ് കുമാറിന്റെയും കെ.കെ. അനിതയുടെയും മകൾ കുമാരി അഞ്ജിത സുരേഷും തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിൽ (ജന്മഗൃഹം) വെച്ച് നടക്കുന്നു. മുഹൂർത്തം – 10 നും 12 നും മദ്ധ്യേ. ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് തിരുവനന്തപുരം റൂറൽ ഏരിയയിലെ ലക്ഷ്മിപുരം, ജനസേവികപുരം യൂണിറ്റുകളിലെ ഭക്തരുമായിരിക്കും എത്തുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.പ്രദീപൻ ആർ. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ. ഫോൺ : 99953 78970

Related Articles

Back to top button