IndiaLatest

വാണിജ്യഭവന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

ന്യൂഡല്‍ഹി: .വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ആസ്ഥാനമായ വാണിജ്യഭവന്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.നിര്യാത് പോര്‍ട്ടലിനും അദ്ദേഹം തുടക്കം കുറിച്ചു.പുതിയ ഇന്ത്യക്കായി കഴിഞ്ഞ 8 വര്‍ഷമായി രാജ്യം സഞ്ചരിക്കുന്ന പൗര കേന്ദ്രീകൃത ഭരണനിര്‍വഹണത്തിലേക്കുള്ള പ്രയാണത്തില്‍ മറ്റൊരു സുപ്രധാനമായ ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് എളുപ്പമാക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആദ്യ വ്യവസായ മന്ത്രി ഡോ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷികം കൂടിയാണ് ഇന്നെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.അദ്ദേഹത്തിന്റെ നയങ്ങളും തീരുമാനങ്ങളും ദൃഢനിശ്ചയവും അവയുടെ പൂര്‍ത്തീകരണവും സ്വതന്ത്ര ഇന്ത്യക്കു ദിശാബോധം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇന്നു രാജ്യം അദ്ദേഹത്തിനു വിനീതമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button