IndiaLatest

മുംബയ് സ്‌ഫോടന കേസ് പ്രതി യൂസഫ് മേമന്‍ ജയിലില്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പ്രതിയായ 1993ലെ മുംബയ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് നാസിക് ജയിലില്‍ തടവിലായിരുന്ന യൂസഫ് മേമന്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈഗര്‍ മേമനും 2015 ല്‍ വധശിക്ഷയ്‌ക്കു വിധേയനായ യാക്കൂബ് മേമനും യൂസഫിന്റെ സഹോദരന്മാരാണ്. ദാവൂദിനൊപ്പം ഒളിവിലാണ് ടൈഗര്‍. കേസില്‍ 2007 ജീവപര്യന്തം ശിക്ഷ ലഭിച്ച യൂസഫ് മേമനെ മുംബയ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2018 ലാണ് നാസിക്കിലേക്ക് മാറ്റിയത്. 1993 മാര്‍ച്ച്‌ 12ന് മുംബയിലെ 12 തന്ത്രപ്രധാന സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257പേര്‍ മരിക്കുകയും 713പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു

Related Articles

Back to top button