EntertainmentKeralaLatest

മലയാളിയുടെ ആക്ഷൻ നായിക വാണിവിശ്വനാഥ് ഒരിടവേളയ്ക്ക് ശേഷം മനസ്സുതുറക്കുന്നു

“Manju”

ആലുവയിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായാലും ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് ബാബു വഴക്ക് കൂടും, വാണി വിശ്വനാഥ് ചിരിയോടെ പറയുന്നു. അതാണ് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയും.

വാണി വിശ്വനാഥും കുടുംബവും

മലയാള സിനിമയിൽ വാണി വിശ്വനാഥ്‌ സൃഷ്ടിച്ച ഇരിപ്പിടം ഇപ്പോഴും ബാക്കിയാണ്. ആക്ഷൻ നായിക എന്ന പേര് വാണിക്ക് മുകളിൽ മറ്റൊരു മലയാള സിനിമ നായികയ്ക്കും ചേരില്ല. തെലുങ്കിൽ ഗ്ലാമർ വേഷങ്ങളിൽ എത്തിയിരുന്ന വാണി പിന്നിട് കരിയറിന്റെ മറ്റൊരു ഘട്ടത്തിലാണ് മാതൃഭാഷയായ മലയാളത്തിൽ അഭിനയിക്കാൻ എത്തുന്നത്. ബോൾഡായ ഒരുപിടി വേഷങ്ങളിൽ വാണി എത്തി. ആക്ഷൻ രംഗങ്ങളിലെ അസാമാന്യ മികവ് വാണിക്ക് കൈയടി നേടിക്കൊടുത്തു.

വാണി വിശ്വനാഥും കുടുംബവും

സഹതാരമായിരുന്ന ബാബുരാജിനെ ആണ് വാണി വിവാഹം ചെയ്തത്. അഞ്ചു വര്ഷത്തെ പ്രണയത്തിനു ശേഷമാണു ഇവർ വിവാഹിതരായത്. ബാബുരാജ് അക്കാലത്തു വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. ഒരു സിനിമയുടെ സെറ്റിൽ വച്ചു വാണി ഒരു പാട്ടിന്റെ ചരണം പാടി. അതിന്റെ പല്ലവി എന്താണെന്നു വാണി ബാബുരാജിനോട് ചോദിച്ചു. ബാബുവിനു അറിയില്ല എന്നു വിചാരിച്ചാണ് ചോദിച്ചത്. പക്ഷെ വാണിയെ ഞെട്ടിച്ചു ബാബു അതിന്റെ പല്ലവി പാടി അവിടെ നിന്നാണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. അത് പിന്നെ പ്രണയമായി, ഭിന്ന മതസ്ഥർ ആയതുകൊണ്ട് പലരുടെയും എതിർപ്പുകളോടെ ഇവർ വിവാഹിതരായി.

വിവാഹത്തിന് ശേഷം ഇത്ര വർഷം കഴിഞ്ഞും ഇരുവർക്കുമിടയിൽ ഇപ്പോഴും പ്രണയമുണ്ടെന്നാണ് വാണി പറയുന്നത്. എങ്കിലും തമ്മിൽ വഴക്ക് കൂടാറുണ്ട് എന്നും വാണി പറയുന്നു. ആലുവ ട്രാഫിക് ബ്ലോക്ക്‌ വന്നാൽ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ചു വഴക്ക് പറയും. ബാബു ഇവിടെ എത്തുന്ന സമയം എന്നോട് പറഞ്ഞിട്ടുണ്ട് അത് തെറ്റും എന്നു വിചാരിച്ചാണ് വഴക്ക് കൂടുന്നെ. എനിക്കത് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല, അതൊരു രസമാണ് ” വാണി പറയുന്നു

‘‘തെലുങ്കിൽ മുന്ന് നാല് സിനിമ ചെയ്ത ശേഷമാണ് ഞാൻ‌ മലയാളത്തിലേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്. നോക്കുമ്പോൾ തികച്ചും വ്യത്യസ്തമായ സാഹചര്യം. ഇവിടെ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. തമാശകൾ പറയുന്നു. അവിടെ എന്റെ ഭക്ഷണം കാരവാനിൽ പോയിരുന്നായിരുന്നു കഴിക്കുക. പക്ഷേ ഇവിടെ എല്ലാവരും ഒറ്റടീമായിരുന്നു. ആദ്യത്തെ ദിവസം ഒന്ന് പകച്ചു പോയെങ്കിലും രണ്ടാമത്തെ ദിവസം തൊട്ട് ഫുൾ പൊളിയായിരുന്നു. ഇത്രയും എൻജോയ് ചെയ്ത് അഭിനയിച്ച ഒരു സിനിമ വേറെയില്ല. സംവിധായകൻ സിദ്ധിക്ക് സാറ് ഫുൾ കഥയാണ് എന്നോട് പറഞ്ഞ് കേൾപ്പിച്ചത്. ശരിക്കും സിനിമ കാണുന്ന അതേ അനുഭവമായിരുന്നു അത്. അതുകൊണ്ട് തന്നെ ഒന്നിലും കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല. ആക്ഷൻ പറയേണ്ട താമസമേയുള്ളൂ ചെയ്യാൻ.

ഇന്നസെന്റ് ചേട്ടനായിരുന്നു ആ സെറ്റിലെ ഹീറോ. എല്ലാത്തിലും ഒരു തമാശ കണ്ടെത്തും. ഞാൻ വന്ന് ആദ്യ ദിവസങ്ങളിലൊന്നും ആള് എന്നോട് അത്രയും ഫ്രീയായിരുന്നില്ല. ഒരുപക്ഷേ നമ്മുടെ കാരക്ടർ എങ്ങനെയാണ് എന്നൊക്കെ അറിയാത്തതു കൊണ്ടാകും. ഒരിക്കൽ സെറ്റിൽ കുറച്ച് മാധ്യമ പ്രവർത്തകര്‍ വന്നു. ഞാൻ തെലുങ്കിൽ നിന്നും വന്ന നടിയാണ് എന്നറിഞ്ഞപ്പോൾ അവരെന്നോട് ചോദിച്ചു, തെലുങ്കിൽ അവസരം കുറഞ്ഞതു കൊണ്ടാണോ മലയാളത്തിലേയ്ക്ക് വന്നതെന്ന്. ഉടനടി ഞാൻ തിരിച്ചു ചോദിച്ചു, അതെന്താ മറ്റ് ഭാഷകളിൽ അവസരം കുറയുന്നവർക്ക് അഭിനയിക്കാനുള്ളതാണോ മലയാളമെന്ന്. ഞാൻ നോക്കുമ്പോൾ ഇന്നസെന്റ് ചേട്ടൻ എന്നെ തന്നെ നോക്കി നിക്കുന്നു. എന്നിട്ട് എന്നോട് ‘ ആഹാ വിചാരിച്ചപോലെയല്ലല്ലോ. ആള് മോശക്കാരിയല്ലല്ലോ എന്ന്. പിന്നെ ഞങ്ങൾ രണ്ടു പേരും പൊട്ടിച്ചിരിച്ചു. അന്നു മുതൽ കട്ട കമ്പനിയാണ്…

ഇന്നസെന്റ് ചേട്ടന്റെ സ്വതസിദ്ധമായ കോമഡി കാരണം പലപ്പോഴും ഞാൻ സിദ്ധിക്ക് സാറിന്റെ വഴക്കു കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തെ പോലെ അല്ല. അന്ന് റീ ടേക് എടുക്കുക എന്നത് നല്ല ബുദ്ധിമുട്ടാണ്. സിനിമയിൽ ഈ പിച്ചക്കാരൊക്കെ ആരാ എന്ന് ഇന്നസെന്റ് ചേട്ടൻ ചോദിക്കുന്ന രംഗമുണ്ട്. എനിക്ക് ചിരി സഹിക്കാൻ പറ്റില്ല. നാല് വട്ടത്തോളം ആ ഷോട്ട് റീ എടുക്കേണ്ടി വന്നു. അതുപോലെ ഞാൻ പ്രേതമായി വരുന്ന രാത്രിയിൽ ഇന്നസെന്റ് ചേട്ടന്റെ ഓട്ടമുണ്ട്. ഞാൻ അതുകണ്ട് എത്രനേരം ചിരിച്ചെന്ന് എനിക്ക് തന്നെ അറിയില്ല. അതുപോലെ ‘വാഴയായാൽ എന്താ വാ തുറന്ന് മിണ്ടിക്കൂടെ ’… ഇപ്പോഴും ഓർക്കുമ്പോൾ ചിരി പൊട്ടും.

Related Articles

Back to top button