KeralaLatest

മോദി സര്‍ക്കാരിന് ഇന്ന് ഒന്നാം വാര്‍ഷികം

“Manju”

 

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയും ലോക്ക് ഡൗണും ഇല്ലായിരുന്നെങ്കില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ഡല്‍ഹിയില്‍ തകര്‍പ്പന്‍ ആഘോഷങ്ങള്‍ നടക്കുമായിരുന്നു. എന്നാല്‍ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ആരവങ്ങളുണ്ടാകില്ല. പകരം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഡിജിറ്റല്‍ പ്രചാരണത്തിന്റെ തയ്യാറെടുപ്പാണ് നടക്കുന്നത്.
2014 ലെ ആദ്യ സര്‍ക്കാരും 2019 മുതല്‍ ഈ സര്‍ക്കാരും നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ രാജ്യമെമ്ബാടും 500 ഡിജിറ്റല്‍ റാലികളാണ് നടത്തുന്നത്.കൊവിഡ് കാലം ഒഴിച്ചാല്‍ വാഗ്‌ദാനങ്ങള്‍ നിറവേറ്റിയ മികച്ച ഭരണത്തിന്റെ പ്രസന്റേഷനുകളുമായി വീഡിയോ കോണ്‍ഫറന്‍സുകളുമുണ്ടാകും
സ്വാശ്രയ ഇന്ത്യ പദ്ധതി വിവരിക്കുന്ന പ്രധാനമന്ത്രിയുടെ പത്തു കോടി കത്തുകള്‍ വിതരണം ചെയ്യും. ഇന്ന് വൈകിട്ട് നാലിന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ഫേസ്ബുക്ക് ലൈവിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. നാളെ മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ചേക്കും.
ജമ്മുകാശ‌്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയും പൗരത്വ ഭേദഗതി നിയമം പാസാക്കിയും രാഷ്‌ട്രീയമായി മുന്നേറിയ ബി.ജെ.പിക്ക് അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സുപ്രീംകോടതി പച്ചക്കൊടി കാട്ടിയതും ഊര്‍ജ്ജം നല്‍കിയിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളും 53പേരുടെ മരണത്തില്‍ കലാശിച്ച ഡല്‍ഹി കലാപവും സര്‍ക്കാരിന് കളങ്കമായി. സാമ്ബത്തിക പ്രതിസന്ധിയും വെല്ലുവിളിയായി.
ഇതിനിടെയാണ് കൊവിഡ് വന്നത്. ലോക്ക് ഡൗണിലൂടെ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നതും പ്രധാനമന്ത്രി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ പാക്കേജില്‍ ധനലഭ്യത കുറഞ്ഞതും പ്രതിപക്ഷം ആയുധമാക്കുമ്പോഴാണ് ഒന്നാം വാര്‍ഷികം.

Related Articles

Back to top button