InternationalLatest

ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കും

“Manju”

പാരിസ്: ഫ്രാന്‍സില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിലവില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ വിസകളാണ് ലഭിക്കുന്നത്. ഇതിന് പകരം ഇനി അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുമെന്ന് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഫ്രാന്‍സില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷം പകരുന്ന പ്രഖ്യാപനം നടത്തിയത്. ലോകം പുതിയ ക്രമത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥാ വ്യതിയാനവും വിതരണ ശൃംഖലയും തീവ്രവാദ വിരുദ്ധ നടപടികളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യയുടെ സ്ഥാനവും ശേഷിയും അതിവേഗം മാറിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button