EntertainmentInternational

എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

ടെലിവിഷന്‍ സീരീസുകള്‍ക്കുള്ള രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡ്രാമ വിഭാഗത്തില്‍ ഏറ്റവും മികച്ച സീരീസായി എച്ച്‌ബിഒയുടെ സക്‌സഷന്‍ തിരഞ്ഞെടുക്കപ്പെട്ടു. സിബിസി ടെലിവിഷന്റെ ഷിറ്റ്‌സ് ക്രീക്കാണ് കോമഡി വിഭാഗത്തിലെ മികച്ച സീരീസ്.

ഇതുള്‍പ്പടെ ഷിറ്റ്‌സ് ക്രീക്കിന് ഏഴ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡ്രാമ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്കാരം സക്‌സഷനിലെ പ്രകടനത്തിന് ജെറമി സ്‌ട്രോംഗും മികച്ച നടിക്കുള്ള പുരസ്കാരം യൂഫോറിയയിലെ പ്രകടനത്തിന് സെന്‍ന്ദേയയും കരസ്ഥമാക്കി.

കോമഡി വിഭാഗത്തിലെ മികച്ച നടിയായി കാതറിന്‍ ഒഹാരയും (ഷിറ്റ്‌സ് ക്രീക്ക്) മികച്ച നടനായി യൂജീന്‍ ലെവിയും (ഷിറ്റ്‌സ് ക്രീക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ റജീന കിംഗ് ( വാച്ച്‌ മെന്‍), മാര്‍ക്ക് റഫല്ലോ (ഐ നോ ദിസ് മച് ഈസ് ട്രൂ ) എന്നിവരാണ് മികച്ച നടീനടന്മാര്‍. കോവിഡ് സാഹചര്യത്തില്‍ വെര്‍ച്വലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

Related Articles

Back to top button