KeralaLatest

ചട്ടം മാറ്റാന്‍ സമ്മര്‍ദ്ദം

“Manju”

 

നന്ദകുമാർ വി ബി

തിരുവനന്തപുരം: പൊലീസ് അസോസിയേഷനുകളെ കടിഞ്ഞാണിടാനുള്ള ചട്ടം മാറ്റാന്‍ സമ്മര്‍ദ്ദം ഉയരുന്നു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതേസമയം, ചട്ടത്തില്‍ ഭേദഗതി വേണ്ടെന്നാണ് ഡിജിപി നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ.

യോഗങ്ങള്‍ക്കെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതിവേണം. അസോസിയേഷനോ നേതാക്കളോ രാഷ്ട്രീയ സംഘടനകളില്‍ അംഗത്വം പാടില്ല എന്നീ കര്‍ശന നിബന്ധനകളോടെയായിരുന്നു ചട്ടം. പൊലീസ് സംഘടനളുടെ പ്രവര്‍ത്തനത്തിലും സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായിരുന്നു ചട്ടം കൊണ്ടുവന്നത്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ അസോസിയേഷന്റെ ഭാരവാഹിയാകാന്‍ പാടില്ല. ഭാരവാഹികാന്‍ വീണ്ടും മത്സരിക്കണമെങ്കില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. സമ്മേളനം ഒരു ദിവസമാക്കണം.

ഈ ചട്ടത്തില്‍ ഭേഗദദതിക്ക് വേണ്ടിയാണ് പൊലീസ് സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. പുതിയ ചട്ടമനുസരിച്ചാണെങ്കില്‍ ഭരണാനുകൂലികളായ പൊലീസ് സംഘടനയുടെ ഭാരവാഹികള്‍ പലരും സ്ഥാനം ഒഴിയേണ്ടിവരും. ഇത് മുന്നില്‍ കണ്ടാണ് സംഘടനകളുടെ നീക്കം. സര്‍ക്കാര്‍ അംഗീകരിച്ച അസോസിയേഷനുകളുടെ ഭരണഘടനക്ക് വിരുദ്ധമാണ് പുതിയ ചട്ടമെന്നാണ് പരാതി. സമ്മേളനവും ഭാരവാഹികളേയും തീരുമാനിക്കേണ്ടത് ഭരണഘടപ്രകാരം പ്രതിനിധികളുടെ അവകാശമാണെന്നാണ് അസോസിയേഷനുകള്‍ ആവശ്യപ്പെടുന്നത്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡിജിപി ചട്ട ഭേദഗതി പരിശോധിക്കാന്‍ എഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

Related Articles

Leave a Reply

Back to top button