IndiaLatest

ഡ്രോണ്‍ ഉപയോഗിച്ച്‌ കോവിഡ് വാക്സിനുകള്‍

“Manju”

തെലങ്കാന സര്‍ക്കാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്യുന്ന ‘മെഡിസിന്‍ ഫ്രം ദി സ്‌കൈ’ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 10 വരെ ട്രയല്‍ ഫ്‌ലൈറ്റുകള്‍ വികാരാബാദില്‍  നടക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (ബിവിഎല്‍ഒഎസ്) എന്ന പദ്ധതി പ്രകാരം കോവിഡ് -19 വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി ഡ്രോണ്‍ ഫ്‌ലൈറ്റുകളുടെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഇത് തെലങ്കാന മാറും. BVLOS ഡ്രോണ്‍ ഫ്‌ലൈറ്റുകള്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയുന്നതിനും 500-700 മീറ്ററിനപ്പുറം അല്ലെങ്കില്‍ നമ്മുടെ കാഴ്ച്ചയുടെ പരിധിക്കപ്പുറത്തേക്ക് പോകാന്‍ കഴിവുള്ളവയാണ്.

സ്‌കൈ എയര്‍ പദ്ധതി എന്നത് ഈ പ്രോജക്ടിനുവേണ്ടിയുള്ള ഒരു കൂട്ടായ്മയുടെ ഭാഗമാണ്. ഈ പരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടിയുള്ള ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറിയും ഡ്രോണ്‍ ഫ്‌ലൈറ്റുകളും നല്‍കാന്‍ ഇവര്‍ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസുമായി കൈകോര്‍ത്തിരിക്കുന്നു. ഡ്രോണ്‍ അധിഷ്ഠിത ലോജിസ്റ്റിക് ഗതാഗതത്തിനായി എന്‍ഡ്-ടു-എന്‍ഡ് എക്കോസിസ്റ്റത്തിനായിട്ടാണ് സ്‌കൈ എയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മെഡിസിന്‍ ഫ്രം ദി സ്‌കൈ പദ്ധതിയുടെ ആദ്യ രണ്ട് ദിവസത്തെ പരീക്ഷണങ്ങളില്‍ ഡ്രോണുകള്‍ കാഴ്ചയുടെ ദൃശ്യ തലത്തില്‍ പറക്കുന്നതായിരിക്കും. ഭൂമിയില്‍ നിന്നും 500 മുതല്‍ 700 മീറ്റര്‍ വരെ ദൂരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അവയെ നഗ്‌നനേത്രങ്ങളാല്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

Related Articles

Back to top button