IndiaLatest

794 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ന് വ്യാഴം -ശനി ഗ്രഹങ്ങളുടെ മഹാസംഗമ ദിവസം 

“Manju”

സിന്ധുമോൾ. ആർ

കൊല്‍ക്കത്ത: ജ്യോതിശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാസമായ വ്യാഴംശനി ഗ്രഹങ്ങളുടെ മഹാസംഗമ ദിവസം ഇന്ന്. 794 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ആകാശത്ത് ഈ കാഴ്ച ഒരുങ്ങുന്നത്. തെക്കുപടിഞ്ഞാറന്‍ സന്ധ്യാമാനത്ത് നഗ്ന നേത്രങ്ങള്‍ക്കൊണ്ട് ഈ പ്രതിഭാസം ഭൂമിയില്‍ നിന്ന് കാണാനാകും. ഇനി ഇത്തരത്തിലൊരു കാഴ്ചയ്ക്കായി 60 വര്‍ഷം കാത്തിരിക്കണം. അത് 2080 മാര്‍ച്ചിലാകും സാദ്ധ്യമാകുക.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനത്തുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. ഭൂമിയില്‍ നിന്ന് നോക്കുമ്ബോള്‍ അവ ഇരട്ടഗ്രഹം പോലെ കാണാന്‍ സാധിക്കും. പതുക്കെ സഞ്ചരിക്കുന്ന രണ്ട് ഗ്രഹങ്ങളായ വ്യാഴവും ശനിയും തമ്മിലുള്ള സംഗമമാണ് ഇവിടെ ദൃശ്യമാകുക അപൂര്‍വ്വമാണ്. അതുകൊണ്ടാണ് വ്യാഴംശനി സംഗമത്തെ മഹാസംഗമം(great conjunction) എന്ന് വിശേഷിപ്പിക്കുന്നത്.

സൂര്യന്‍ ഏറ്റവും തെക്ക് ഭാഗത്തായി കാണുന്ന ദിവസമായ ഇന്ന് സൂര്യാസ്തമയത്തിന് ശേഷം തെക്കുപടിഞ്ഞാറന്‍ ആകാശത്ത് ആദ്യം തെളിഞ്ഞുവരിക വ്യാഴമായിരിക്കും. സമയം വൈകുന്നതോടെ അതിന്റെ തിളക്കം കൂടിക്കൂടി വരും. തൊട്ടടുത്തുള്ള ശനിയേയും വെറും കണ്ണുകൊണ്ട് തന്നെ കാണാം. സൂര്യനെ ഭ്രമണം ചെയ്യാന്‍ വ്യാഴം 11.86 ഭൗമവര്‍ഷവും ശനി 29.4 ഭൗമവര്‍ഷവും എടുക്കും. അതിനാല്‍ ഓരെ 19.85 ഭൗമവര്‍ഷത്തിലും ഇവ രാത്രി ആകാശത്ത് പരസ്പരം കടന്നുപോകുന്നതായി കണക്കാക്കപ്പെടുന്നുഅവസാനമായി വ്യാഴവും ശനിയും അടുത്തടുത്ത് വന്ന് മഹാസംഗമം ഭൂമിയില്‍ ദൃശ്യമായത് 1226ലാണ്. 1623ല്‍ ഇതുപോലെ ഇരുഗ്രഹങ്ങളും അടുത്തു വന്നെങ്കിലും ശനി സൂര്യന് സമീപം വന്നതിനാല്‍ ഭൂമിയില്‍ ദൃശ്യമായിരുന്നില്ല. അടുത്തത് കാണാന്‍ 60 വര്‍ഷം കാത്തിരിക്കണം.

Related Articles

Check Also
Close
Back to top button