KeralaLatest

കേരളത്തിന് ആശ്വാസം …തമിഴ്‌നാടിന് ആശങ്ക !!!!!!സ്ഥിതി ആതീവ ഗൗരവം ….

“Manju”

പ്രഭു സി ആർ

തമിഴ്‌നാട്ടിൽ കോവിഡ് 19  സ്ഥിരീകരിച്ചവർ 2526 ആയി ഉയർന്നു ,  ഇന്ന് മാത്രം 203 പുതിയ രോഗികൾ , ചെന്നൈയിൽ  രോഗം സ്ഥിരീകരിച്ചവർ 176 പേർ . ഇന്ന് ഒരാൾ കുടി മരിച്ചതോടെ കോവിഡ് സ്ഥിരീകരിച്ചു ആകെ മരിച്ചവർ 28 .  ഇന്ന്  9365 പേരുടെ പരിശോധന റിപ്പോർട്ടാണ് ലഭിച്ചത് ,ഇതുവരെ ആകെ  1,29,363 സാമ്പിൾ ടെസ്റ്റുകൾ കഴിഞ്ഞു .  46 ടെസ്റ്റിംഗ് ലാബുകളാണ് തമിഴ്‌നാട്ടിൽ ഉള്ളത് ,നിലവിൽ 33,184 പേര് വീടുകളിൽ നിരീക്ഷണത്തിലാണ് . 2,013  പേർ ഇപ്പോൾ ഹോസ്പിറ്റലിൽ ചികിത്സയിലാണ്, ഇന്ന്  54 പേരുൾപ്പടെ  ആകെ 1132  പേർക്ക്  ചികിത്സയിലൂടെ  കോവിഡ് നെഗറ്റീവ്  ആയി  ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി . ആകെ രോഗികളിൽ  150 പേർ  12 വയസിൽ താഴെ ഉള്ള  കുട്ടികളാണ് , 13നും  – 60നും  വയസിനിടയിലുള്ളവർ  2110 പേർ , 60 വയസിനു മുകളിലുള്ളവർ 266 പേർ . സംസ്ഥാനത്തെ ആകെ രോഗികളുടെ 90 % ചെന്നൈയിലാണ്.

Related Articles

Leave a Reply

Back to top button