IndiaLatest

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ 19 ശതമാനം കുറഞ്ഞു

“Manju”

രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകള്‍ 19 ശതമാനം കുറഞ്ഞു. ജനുവരി 24 മുതല്‍ 30 വരെയുള്ള ഏഴ് ദിവസങ്ങളില്‍ 17.5 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്. രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം തരംഗത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നാണ് കരുതുന്നത്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.
കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തില്‍ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയില്‍ ടിപിആര്‍ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ 17.28 ശതമാനം ടിപിആര്‍ ഇടിഞ്ഞിരുന്നു.

ജനുവരി 17 മുതല്‍ 23 വരെയുള്ള ആഴ്ചയില്‍ രാജ്യത്തെ 21.7 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞാല്‍ അത് വളരെയേറെ ആശ്വാസകരമാകും.

Related Articles

Back to top button