KeralaLatest

വ്യാജ പ്രചരണം: പോലിസിൽ പരാതി നൽകി

“Manju”

ഹർഷദ്ലാൽ തലശ്ശേരി
ന്യൂമാഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ന്യൂമാഹി പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങളെ സമൂഹമാധ്യമത്തിലൂടെ ആക്ഷേപിച്ച് വ്യാജ പ്രചാരണം നടത്തിയ ചൊക്ലിയിലെ പെൺകുട്ടിക്കെതിരെ ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ പോലീസിൽ പരാതി. പെൺകുട്ടിയുടെ ശബ്ദ സന്ദേശം ഉപയോഗിച്ചാണ് വർഗ്ഗീതയത പരത്തുന്നതും രാഷ്ട്രീയ പാർട്ടിയെയും സർക്കാർ വകുപ്പുകളെയും സന്നദ്ധ പ്രവർത്തകരെയും ആക്ഷേപിച്ചുള്ള പ്രചരണമുണ്ടായത്.

ന്യൂമാഹിയിലെ ഒരു വനിതാ വാർഡംഗം കോവിഡ് പരിശോധന നടത്തിയതിന്റെ പേരിൽ അവരെയും കുടുംബത്തെയും അധികൃതർ ഭീതിയിലാക്കിയെന്നും ആക്ഷേപിക്കുന്നുണ്ട്. ചൊക്ലി പഞ്ചായത്തിൽ 17 സാധനങ്ങൾ അടങ്ങുന്ന സർക്കാർ വിതരണം ചെയ്യുന്ന കിറ്റിൽ കൃത്രിമം നടത്തി എല്ലാ ഇനങ്ങളും പൂർണ്ണമായും വിതരണം ചെയ്തില്ല തുടങ്ങി ഒട്ടേറെ അടിസ്ഥാന രഹിതമായ അക്ഷേപങ്ങളാണ് ശബ്ദ സന്ദേശത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കി.

കോവിഡ് രോഗ പ്രതിരോധ നടപടികളിൽ കക്ഷിരാഷ്ട്രീയത്തിന്നതീതമായി എല്ലാവരും യോജിച്ച് പ്രവർത്തിക്കുന്ന ഒരു സാഹചര്യത്തിൽ സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉന്നതാധികൃതർക്ക് പരാതി നൽകി. വോയ്സ് ക്ലിപ്പ് തയ്യാറാക്കിയ ആൾ, പോസ്റ്റ് ചെയ്തവരുടെ പേരുകൾ, ശബ്ദ സന്ദേശം തയ്യാറാക്കിയ പെൺകുട്ടി, വാർഡംഗം തുടങ്ങിയവരുടെ പേര് വിവരങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.
പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊക്ലിയിലെ ബന്ധപ്പെട്ടവരും പരാതി നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Back to top button