KeralaLatest

പോലീസ് ട്രെയിനിയെ ഇടിച്ചിട്ട് കാർ

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് : ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ആർ ടി പി സി ട്രെയിനി കോൺസ്റ്റബിൾ പ്രിജിത് (25) നെ ഇടിച്ചു തെറിപ്പിച്ച ശേഷം നിറുത്താതെ പോയ കാർ നാട്ടുകാർ തടഞ്ഞു പോലീസിലേൽപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ ആലിയാടുള്ള വീട്ടിൽ നിന്നും ഡ്യൂട്ടിക്കായി ബൈക്കിൽ വെഞ്ഞാറമൂട് വരുമ്പോൾ എതിരെ വന്ന കാർ ഇയാളെ മൂളയത്തു വെച്ച് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം നിറുത്താതെ അമിത വേഗതയിൽ പോയ കാർ നാട്ടുകാർ തടയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ മദ്യലഹരിയിലായിരുന്നുബെന്നും വാറ്റു ചാരായം നിറച്ച കുപ്പികളും വണ്ടിക്കുള്ളിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പിടിയിലായ മൂന്നു പേർക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു.കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ പ്രിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button