LatestThiruvananthapuram

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തലസ്ഥാനത്ത്

“Manju”

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് തലസ്ഥാനത്ത്. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറായിരുന്ന പി.പരമേശ്വരന്റെ രണ്ടാമത് സ്മാരക പ്രഭാഷണം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും. ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനിയും കേന്ദ്രമന്ത്രി നാടിന് സമര്‍പ്പിക്കും.

കോപ്പറേറ്റീവ് ഫെഡറലിസം ദി പാത്ത് ടു വേള്‍ഡ്‌സ് ആത്മനിര്‍ഭര്‍ ഭാരത്എന്ന വിഷയത്തിലാണ് നിര്‍മ്മല സീതാരാമന്‍ സംസാരിക്കുക. ശ്രീരാമകൃഷ്ണ മിഷന്‍ സ്വാമി മോക്ഷവ്രതാനന്ദ ചടങ്ങില്‍ ഭദ്രദീപം തെളിയിക്കും. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അദ്ധ്യക്ഷത വഹിക്കും.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍, സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവരും ചടങ്ങിന്റെ ഭാഗമാകും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെ കൈത്തറി മേഖലയിലെ ആദ്യത്തെ ഉത്പാദക കമ്ബനിയായ ബാലരാമപുരം ഹാന്റ്‌ലൂം പ്രൊഡ്യൂസര്‍ കമ്ബനിയുടെ ഉദ്ഘാടനമാണ് ധനമന്ത്രി ഇന്ന് നിര്‍വഹിക്കുന്നത്.

Related Articles

Back to top button