LatestThiruvananthapuram

60 അടി തഴച്ചയുള്ള കിണറ്റിലേക്ക് വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി.

“Manju”

വെഞ്ഞാറമ്മൂട് : കൊടിതൂക്കികുന്നിൽ അബ്ദുൾ ഗഫൂർ, അനസ് മൻസിൽ എന്നയാളുടെ പുതുതായി നിർമ്മിക്കുന്ന വീടിൻറെ ജനൽ പാളി ഉറപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന 55 വയസ്സ്ള്ള പ്രതാപനാണ് കിണറ്റിൽ വീണത്കിണറ്റിൽ വീണത് പുതുക്കുളങ്ങര സ്വദേശിയായ ഇയാൾ ജനൽ ഉറപ്പിക്കുന്നതിനിടെ രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ ആൾമാറയില്ലാത്ത 60 അടി താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്ന് എത്തിയ അഗ്നി രക്ഷാംഗമായ ഫയർ ആൻ്റെ റെസ്ക്യൂഓഫീസർ എസ്. സൈഫുദ്ദീൻ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ .അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ .എസ് .ടി ഓ .എം സുരേന്ദ്രൻ നായർ സീനിയർ, ഫയർ ആൻഡ് ഓഫീസർ മെക്കാനിക്ക് എസ്. ഹാഷിർ .ഫയർ ആൻ്റ റെസ്ക്യൂ ഓഫീസർമാരായ എം.ജി.നിഷാന്ത്.എസ്.എസ് മുഹമ്മദ് സാബിത്ത് ഹോം ഗാർഡ് ശ്രീ.പ്രഭാകരൻ നാടാർ എന്നിവരും പങ്കെടുത്തു

Related Articles

Back to top button