Kerala

ടാഗോര്‍ ഭാരതത്തിന്റെ മഹാകവി

“Manju”

റ്റി. ശശിമോഹന്‍

രവീന്ദ്രനാഥ ടാഗോറിന്റെ 160 ആം ജന്മദിനമാണ് ഇന്ന്. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത് ഇദ്ദേഹമാണ്. നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ ആണ് . 1913-ല്‍ ഗീതാഞ്ജലി എന്ന കാവ്യ സമാഹാരം ആണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് ടാഗോറിനെ അര്‍ഹനാക്കിയത്.

സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാന ജേതാവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ ടാഗോറിന് വിശേഷണങ്ങള്‍ ഏറെയാണ്.

കവി, നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, ഗാനകൃത്ത്, ബാലസാഹിത്യകാരന്‍, സംഗീതജ്ഞന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ മേഖലകള്‍ക്കും ടാഗോര്‍ തന്റേതായ സംഭാവന നല്‍കിയിട്ടുണ്ട്.

1861 മെയ് 7-നായിരുന്നു ജനനം. എട്ടാംവയസ്സില്‍ കവിതയെഴുതി തുടങ്ങി. ഒന്നരക്കൊല്ലം ഇംഗ്ലണ്ടില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ടാഗോര്‍ ‘സാധന’ എന്ന ബംഗാളി മാസിക പ്രസിദ്ധീകരിച്ചു. 1891 ഡിസംബര്‍ ഒന്നിന് ശാന്തിനികേതനം സ്ഥാപിച്ചു. 1920-ല്‍ ശാന്തിനികേതനം വിശ്വഭാരതിയാക്കി പരിഷ്‌ക്കരിച്ചു.

1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത് ബംഗ്ലാദേശിന്റെ ദേശീയഗാനവും ശ്രീലങ്കയുടെ ദേശീയഗാനവും ടാഗോറിന്റെ രചനയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നല്കിയ ‘സര്‍’ സ്ഥാനം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് അദ്ദേഹം തിരിച്ചു നല്‍കി. 1941 ഓഗസ്റ്റ് ഏഴിന് ടാഗോര്‍ അന്തരിച്ചു.

ഈ കാലത്തിന്റെ മഹാനായ കവിയെ മാത്രമല്ല രവീന്ദ്രനാഥടാഗോറിന്റെ മരണത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്, മനുഷ്യസ്നേഹിയായ ഒരു തീക്ഷ്ണദേശീയവാദിയെക്കൂടിയാണ്. ശാന്തിനികേതനിലും ശ്രീനികേതനിലും രാജ്യത്തിനാകെവേണ്ടി അദ്ദേഹം അവശേഷിപ്പിച്ച പാരമ്പര്യം യഥാര്‍ത്ഥത്തില്‍ മുഴുവന്‍ ലോകത്തിന്റേതുമാണ്.” ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ വാക്കുകളാണിത്.

ഇവയെ അക്ഷരാര്‍ഥത്തില്‍ സാധൂകരിക്കുന്നതാണ് ഇന്ത്യയുടെ ഗുരുദേവ് എന്നറിയപ്പെട്ട ടാഗോറിന്റെ ജീവിതം. ആധുനിക ഭാരതം കെട്ടിപ്പെടുക്കാന്‍ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ വിലമതിയ്ക്കാനാവാത്തതാണ്. ടാഗോറീന്റേയും അദ്ദേഹമുയര്‍ത്തിയ മൂല്യങ്ങളുടേയും പ്രസക്തി ഇന്നും നഷ്ടപെട്ടിട്ടില്ല.

1861 മേയ് ഏഴിന് , കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയിലാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജനനം. ബ്രഹ്മ സമാജം അംഗവും സംസ്കൃത പണ്ഡിതനുമായ ദീബേന്ദ്രനാഥ് ടാഗോറിന്‍റെ 14 മക്കളില്‍ ഇളയമകനായിരുന്നു രബീന്ദ്രനാഥ ടാഗോര്‍. സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഏഴാം വയസിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത് (കവി കാഹിനി-1878).

1878- ല്‍ പഠനത്തിനായി ടാഗോര്‍ ഇംഗ്ളണ്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ 17മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി. 1883- ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാക്ഷകള്‍ പഠിപ്പിച്ചത്

നിലവിലുണ്ടായിരുന്ന വിദ്യാഭാസ രീതികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് 1901 ഡിസംബര്‍ 22ന് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. 1902 നും 1907നും ഇടയ്ക്ക് ഭാര്യയേയും പുത്രനേയും പുത്രിയേയും നഷ്ടപ്പെട്ട ടാഗോറിന്‍റെ തുടര്‍ന്നുള്ള രചനകള്‍ അതില്‍ നിന്നുള്ള നഷ്ടബോധത്തില്‍ നിന്നാണ്.

1910 ലാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത കാവ്യ സമാഹരമായ ഗീതാഞ്ജലി പുറത്തിറങ്ങിയത്. 1912ല്‍ ടാഗോര്‍ തന്നെ ഗീതാഞ്ജലി ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. ആ ലോകോത്തര പരിഭാഷയ്ക്ക് അദ്ദേഹത്തിന് 1913ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ളീഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കി ടാഗോറിനെ ആദരിച്ചു. എന്നാല്‍ 1919-ല്‍ ജ-ാലിയന്‍ വലാബാഗ് കൂട്ടകൊലയെ തുടര്‍ന്ന് ദേശസ്നേഹിയായ ടാഗോര്‍ ആ അംഗീകാരം ബ്രിട്ടീഷ് സര്‍ക്കാരിന് തിരിച്ചു നല്‍കി. സ്വാതന്ത്ര്യ സമരത്തില്‍ ഭാരതത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഈ സംഭവം മുതല്‍കൂട്ടായി.

സ്വാതന്ത്ര്യ സമര ഭടന്‍മാര്‍ക്ക് ഉണര്‍േവകിയ കവിതയായിരുന്നു ടാഗോറിന്‍റെ ജ-നഗണമന. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ ഗാനവും ജ-നഗണമനയായിരുന്നു. 1912 ജനുവരിയില്‍ തത്വബോധി എന്ന പത്രികയിലാണ് ഭാരത് വിധാത എന്ന ശീര്‍ഷകത്തില്‍ ഈ ഗാനം ആദ്യം പ്രസിദ്ധീകൃതമായത്. തത്വബോധിനി പത്രികയുടെ പത്രാധിപര്‍ കൂടിയായിരുന്നു. രവീന്ദ്രനാഥ ടാഗോര്‍.

Related Articles

Back to top button