KeralaLatest

പ്രവാസികളെ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും

“Manju”

അഖിൽ ജെ എൽ

 

പ്രവാസികളെ 14 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കുന്നുണ്ടെന്നും ആശയക്കുഴപ്പങ്ങളില്ലെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് 14 ദിവസത്തെ ക്വാറന്റൈന്‍ നടപ്പാക്കും. കോവിഡ് -19 ടെസ്റ്റിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നത്. രോഗമില്ലാത്തവര്‍ മാത്രമേ സംസ്ഥാനത്ത് എത്തൂ. അവര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏഴു ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ ബാക്കി ഏഴുദിവസം വീട്ടില്‍ ക്വാറന്റൈന്‍ തുടര്‍ന്നാല്‍ മതി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button