KeralaLatest

“വാപ്പസ് ലോവോ”. പ്രതിഷേധ പദയാത്രയുമായി വസന്ത് തെങ്ങുംപള്ളി.

“Manju”

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി : അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ശനിയാഴ്ച രാവിലെ 8 30ന് പാറത്തോട്ടിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് “വാപ്പസ് ലോവോ” എന്ന പേരിൽ പദയാത്ര നടത്തി.

കെപിസിസി, ഡിസിസി നേതാക്കൾ വിവിധ സ്ഥലങ്ങളിൽ യാത്രയെ അഭിസംബോധന ചെയ്തു. പാറത്തോട്ടിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റുൻ കുളത്തുങ്കൽ ഫാഗ് ഓഫ് ചെയ്ത ജാഥ DCC ജനറൽ സെക്രട്ടറി റോണി കെ ബേബി മുഖ്യ പ്രഭാഷണം നടത്തി. വിവിധ പോയിന്റുകളിൽ വമ്പിച്ച സ്വീകരണമാണ് ലഭിച്ചത് സമാപനസമ്മേളനം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ യോഗത്തിന് നൽകിയ സ്വീകരണം കെപിസിസി സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു ഡിസിസി സെക്രട്ടറിമാരായ അഡ്വക്കേറ്റ് ‘ പിഎഷമീർ പ്രകാശ് പുളിക്കൽ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ് ബ്ലോക്ക കോൺഗ്രസ്സ് സെക്രട്ടറി സുരേന്ദ്രൻ കൊടിത്തോട്ടംയൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻറ് നിബു ഷൗക്കത്ത് സെക്രട്ടറിമാരായ നായിഫ് ഫൈസി എം കെ ഷമീർ അമീർ ഐഎൻടിയുസി നേതാക്കളായ സുനിൽ സി ബ്ലൂ റെസിലി തേനംമാക്കൽl എന്നിവർ വിവിധ സ്ഥലങ്ങളിൽ യോഗത്തെ സ്വീകരിച്ചു വഴിത്താരകളിൽ വിവിധ വിദ്യാർഥി സംഘടന കളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ അവസാനിച്ചത്. എംഎസ്എഫ് കെസിഎം തുടങ്ങിയ സംഘടനകൾ വിവിധ സ്ഥലങ്ങളിൽ യാത്രയ്ക്ക് സ്വീകരണം നൽകി

Related Articles

Back to top button