KeralaLatest

പോത്തൻകോട് വെഞ്ഞാറമൂട് മേഖലകളിൽ ലോക്ഡൗൺ പൂർണം

“Manju”

ജ്യോതി നാഥ്‌ കെ പി

സംസ്ഥാനത്ത് രണ്ടാംഘട്ട ബ്രേക്ക് ചെയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക്ഡോണിൽ പോത്തൻകോട് വെഞ്ഞാറമൂട് മേഖല പൂർണ്ണ നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. അവശ്യസാധനങ്ങള്‍ പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽസ്റ്റോറുകൾ, എന്നിവ മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു. അത്യാവശ്യ യാത്രക്കാർ മാത്രമേ റോഡുകളിൽ ഉള്ളൂ. പോലീസ് പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. അനാവശ്യ യാത്രക്കാരെ മടക്കി അയക്കുകയും മാസ്ക് ഹെൽമെറ്റ് ധരിക്കാത്തവർക്ക് കേസുകൾ ചാർജ് ചെയ്യുകയും ചെയ്യുന്നു. വ്യാപാരി വ്യവസായികൾ ലോക്ക് ഡൌൺനോഡ് പൂർണ്ണമായും സഹകരിക്കുന്നു.

Related Articles

Back to top button