KeralaLatest

ഇടിമിന്നലേറ്റ് വീട് തകർന്ന സംഭവം, ആശ്വാസം എത്തിക്കാൻ ഗ്രാമപഞ്ചായത്ത്.

“Manju”

 

ജ്യോതിനാഥ് കെ പി

ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ഉണ്ടായ മഴയിലും ഇടിമിന്നലിലും വാവറ അമ്പലം ശ്രീനാരായണപുരം എസ് ഭവനിൽ ശശികുമാറിന്റെ വീട് തകർന്നിരുന്നു. ഇടിമിന്നലേറ്റ് വീടിന്റെ കോൺക്രീറ്റ് പാളി ഉൾപ്പെടെ തകരുകയും ഒരു വശത്തെ ഭിത്തി തകർന്നു വീഴുകയും ഉണ്ടായി.

പോലീസ് ഫയർഫോഴ്സ് ഡിപ്പാർട്ട്മെന്റുകൾ അപ്പോൾ തന്നെ സംഭവസ്ഥലം സന്ദർശിക്കുകയും വേണ്ടത്ര മുൻകരുതൽ എടുക്കുകയും ചെയ്തു. തിരുവനന്തപുരം കളക്ടറേറ്റിലെ ഡിസാസ്റ്റർ മാനേജ്മെന്റിനെ വിവരമറിയിച്ചതിനെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതർ സംഭവസ്ഥലം സന്ദർശിക്കുകയും നഷ്ടം വിലയിരുത്തുകയും ചെയ്തു. എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരുന്നതായി വാർഡ് മെമ്പർ ശ്രീ നേതാജിപുരം അജിത്ത് അറിയിച്ചു.

 

Related Articles

Back to top button