IndiaLatest

എയര്‍ ഇന്ത്യ: വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങുന്നു

“Manju”

വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. വിരമിച്ച പൈലറ്റുമാരോട് അഞ്ച് വര്‍ഷത്തെ കരാറില്‍ വീണ്ടും ജോലിക്ക് ചേരാനാണ് കമ്പനി ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമാന്‍ഡര്‍ പദവിയില്‍ നിന്ന് വിരമിച്ച പൈലറ്റുമാരെ ആയിരിക്കും തിരികെ വിളിക്കുന്നത്.

നിലവില്‍ എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കല്‍ പ്രായം 58 വയസാണ്. വിരമിച്ച പൈലറ്റുമാരെ തിരികെ വിളിക്കുന്നതോടെ, 65 വയസുവരെ പൈലറ്റായി ജോലി ചെയ്യാമെന്ന വാഗ്ദാനമാണ് എയര്‍ ഇന്ത്യ നല്‍കുന്നത്. അടുത്തിടെയാണ് എയര്‍ ഇന്ത്യ 300 ഓളം പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Related Articles

Back to top button