InternationalLatest

ഓസ്കറിന് പിന്നാലെ ഗോൾ‌ഡൻ ഗ്ലോബിന്റെയും നിയമം മാറ്റി

“Manju”

ശ്രീജ എസ്

 

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയ്യറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ. ലോകം മുഴുവൻ കോവിഡ് 19 ഭീതിയിൽ കഴിയവെയാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.

ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ സിനിമ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിലാണ് മാറ്റം വരുത്തിയത്. കോവിഡ് 19 ലോകം മുഴുവൻ പടർന്ന സാഹചര്യത്തിൽ‌ സിനിമാ തിയ്യറ്ററുകൾ തുറക്കുന്നത് കുറച്ച് കാലത്തേക്ക് പ്രായോഗികമല്ല. അതുകൊണ്ടാണ് നിയമം ഭേദഗതി ചെയ്തതെന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ വ്യക്തമാക്കി.

ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ നേരത്തേ ഓസ്കർ പുരസ്കാര നിയമവും ഭേത​ഗതി ചെയ്തിരുന്നു. ഓസ്കർ പുരസ്കാരത്തിന് യോഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച പ്രദർശിപ്പിക്കണമെന്ന നിയമം മാറ്റിയിരുന്നു. തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്കറിന് പരിഗണിക്കും.

കോവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയിൽ ഈ വർഷം കുറഞ്ഞത് കോവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ്യാന്തര സിനിമാവിപണിയിൽ ഈ വർഷം കുറഞ്ഞത് 37,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സിനിമയുടെ സ്ഥിതിയും മറിച്ചല്ല. ആദ്യം പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക്ഡൗണിൽ ബോളിവു‍ഡ് സിനിമയ്ക്കുണ്ടായ നഷ്ടം 500 കോടിയാണെന്നാണ് ട്രെയ്ഡ് അനലിസ്റ്റുകൾ കണക്കാക്കുന്നത്. .

Related Articles

Back to top button