Latest

തിളങ്ങുന്ന വ്യാഴത്തിന്റെ കാഴ്ചകളുമായി ജെയിംസ് വെബ് ടെലസ്‌കോപ്പ് 

“Manju”

ന്യൂയോർക്ക്: ശാസ്ത്രലോകം ഇതുവരെ കാണാത്ത നക്ഷത്ര സമൂഹത്തെ കണ്ടെത്തിയ ജെയിംസ് വെബ് ടെലസ്‌കോപ്പ് മറ്റൊരു അത്ഭുത ചിത്രവുമായി രംഗത്ത്. ഇത്തവണ വ്യാഴത്തിന്റെ അതിമനോഹരമായ തിളക്കവും മറ്റ് പ്രത്യേകതകളുമാണ് ടെലസ്‌കോപ്പ് ക്യാമറാകണ്ണുകൾ ഒപ്പിയെടുത്തിരിക്കുന്നതെന്നാണ് നാസ അറിയിക്കുന്നത്.

ഉൽക്കാ കഷ്ണങ്ങളേറ്റ് കേടുപാടുകൾ കണ്ണാടി പ്രതലത്തിന് പറ്റിയെന്ന വാർത്തകൾക്കു പിന്നാലെ പുതിയ ചിത്രങ്ങൾ ലഭിച്ചത് ശാസ്ത്രലോകത്തിന് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. വ്യാഴത്തിന്റെ ചിത്രങ്ങൾ വെളുപ്പും കറുപ്പുമായിട്ടാണ് ലഭിച്ചിരിക്കുന്നത്. ഇരുട്ടിലുള്ള വ്യാഴമാണ് ദൃശ്യമായിരിക്കുന്നത്.

വ്യാഴത്തിലെ പ്രസിദ്ധമായ ചുവപ്പൻ പ്രതലങ്ങൾ, ചിത്രത്തിൽ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നതെന്നും നാസ അറിയിക്കുന്നു. ജെയിംസ് വെബ് ടെലസ്‌കോപ്പിന്റെ നിയർ ഇൻഫ്രാറെഡ് ക്യാമറയാണ് ചിത്രം പകർത്തിയത്. വ്യാഴത്തിന്റെ പ്രത്യേകത നിറഞ്ഞ വളയങ്ങൾ ചിത്രത്തിന് പുറത്താണുള്ളത്. വ്യാഴത്തിലെ വലിയ ചുവപ്പൻ ഭാഗങ്ങൾക്കൊപ്പം നമ്മുടെ ഭൂമിയെപ്പോലെ മൂന്നോ നാലോ എണ്ണത്തെ മൂടാൻ ശേഷിയുള്ള വൻ ചുഴലിക്കാറ്റ് വീശുന്നതും ടെലസ്‌കോപ്പ് പകർത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിലെ ഗ്രഹ സമൂഹത്തിലെ വ്യാഴം, ശനി, ചൊവ്വ എന്നിവയുടെ ചിത്രങ്ങളെടുക്കാൻ പാകത്തിനാണ് ജെയിംസ് വെബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിൽ അതിവേഗം ചലിക്കുന്ന ചൊവ്വയുടെ ചിത്രം പോലും അനായാസം ജെയിംസ് വെബ് എടുത്തു നൽകുമെ ന്നാണ് ബഹിരാകാശ നിരീക്ഷണ ശാസ്ത്രവിഭാഗം തലവൻ ജോൺ സ്റ്റാൻസ്‌ബെറി പറയുന്നത്.

Related Articles

Back to top button