Latest

5G സ്പെക്‌ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പും

“Manju”

ഡല്‍ഹി: ഈ മാസം അവസാനം നടക്കാനിരിക്കുന്ന 5G സ്പെക്‌ട്രം ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി അദാനി ഗ്രൂപ്പ്.ഇത് ടെലികോം വ്യവസായത്തിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ ചുവടുവെപ്പായിരിക്കും. 5G സ്പെക്‌ട്രം ലേലത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിനമായ ജൂലൈ 8-നാണ് അദാനി ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചത്.

രാജ്യത്തിന്റെ ഏത് ഭാഗത്തും മൊബൈല്‍ ആക്സസ് സേവനങ്ങളോ, ഡാറ്റ സേവനങ്ങളോ നല്‍കുന്നതിന് ഏകീകൃത ലൈസന്‍സ് ലഭിക്കുമെന്ന് ഉറപ്പ് നല്‍കുന്നിടത്തോളം, ഒരു പുതിയ സ്ഥാപനത്തിന് സ്പെക്‌ട്രത്തിന് അപേക്ഷിക്കാമെന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നതിനുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏകീകൃത ലൈസന്‍സ് ഒരു ഇന്ത്യന്‍ കമ്ബനിക്ക് മാത്രമേ നല്‍കാനാകൂ എന്നും ഏതെങ്കിലും വിദേശ അപേക്ഷകന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കില്‍, ഒരു ഇന്ത്യന്‍ കമ്പനി രൂപീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യണമെന്നും വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button