KeralaLatest

ഡോക്ടര്‍ ടു ഡോര്‍ പദ്ധതിക്ക് തുടക്കം

“Manju”

തൃശൂര്‍: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കോവിഡാനന്തര ചികിത്സ ഇനി വീടുകളിലും. കോവിഡിന് ശേഷം ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി ആവിഷ്ക്കരിച്ച ഡോക്ടര്‍ ടു ഡോര്‍ പദ്ധതിയാണ് ബ്ലാേക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം വീടുകളിലെത്തി പരിഹാരം കാണും. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏങ്ങണ്ടിയൂര്‍, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് പഞ്ചായത്തുകളില്‍ പദ്ധതിക്ക് തുടക്കമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കിനായി സമയം അനുവദിച്ചിട്ടുണ്ടെങ്കിലും പരിചരണം ആവശ്യമുള്ളവരുടെ എണ്ണം കൂടുതലായതിനാലാണ് വീടുകളിലേയ്ക്ക് ആരോഗ്യ സേവനം എത്തിക്കുന്ന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്കരിച്ചത്.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഴ്സുമാര്‍, ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംഘം അതാത് സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന പോസ്റ്റ് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ വഴി ഡോക്ടര്‍ ടു ഡോര്‍ ക്ലിനിക്ക് ടീമിന് കൈമാറും. തുടര്‍ന്ന് ഈ ടീമാണ് വീടുകള്‍ സന്ദര്‍ശിച്ച്‌ ആവശ്യമായ ചികിത്സ നല്‍കുന്നത്. എന്‍എച്ച്‌എമ്മിലെ ഒരു ഡോക്ടര്‍, സ്റ്റാഫ് നഴ്സ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് .

Related Articles

Back to top button