IndiaKeralaLatest

ഡിഎംകെയുടെ വിജയത്തിന് വിരല്‍ അറുത്ത് കാണിക്ക സമര്‍പ്പിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍

“Manju”

ചെന്നൈ : തമിഴ്‌നാട് നിയസഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ വിജയത്തിനായി തന്റെ കുഞ്ഞുവിരല്‍ അറുത്ത് കാണിക്കയായി സമര്‍പ്പിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകന്‍. വിരുദഗറിലെ ഇറുകന്‍ഗുഡിയിലാണ് സംഭവം നടന്നത്.
ഡിഎംകെ വിജയിച്ച്‌ അധികാരത്തില്‍ വരുന്നതിനും എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകുന്നതിനും വേണ്ടിയാണ് 66കാരന്‍ സ്വന്തം വിരല്‍ അറുത്ത് സമര്‍പ്പിച്ചത്. വിരുദനഗര്‍ സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ഗുരുവയ്യ ആണ് ഈ സാഹസത്തിന് മുതിര്‍ന്നത്.
ഡിഎംകെയുടെയും എം കെ സ്റ്റാലിന്റെയും കടുത്ത ആരാധകനാണ് ഗുരുവയ്യ. 2011ലും 2016ലും തന്റെ ആരാധനാപാത്രമായ സ്റ്റാലിന്‍ മുഖ്യമന്ത്രിയാകാത്തത് ഗുരവയ്യയെ കടുത്ത നിരാശനാക്കിയിരുന്നു. എല്ലാതവണയും ഗുരുവയ്യ ഇരുകന്‍ഗുഡി മാരിയമ്മന്‍ കോവിലിന് മുന്നിലെത്തി പ്രാര്‍ത്ഥിക്കാറുണ്ട്. പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് രാവിലെ ഗുരുവയ്യ പതിവുപോലെ ക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥിച്ചതിന് ശേഷം ഇടതുകൈയിലെ കുഞ്ഞുവിരല്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ മുറിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്നവര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button