InternationalLatest

ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കാന്‍ അരാംകോ

“Manju”

സൗദിയില്‍ പ്രാദേശികമായി ഹൈഡ്രജന്‍ വാഹനങ്ങളുടെ ഉത്പാദനം ആരംഭിക്കാനും ഏറ്റവും പുതിയ കണ്ടുപിടുത്ത കേന്ദ്രമായ ലാബ്‌7 വഴി അനുബന്ധ സാങ്കേതിക വിദ്യ വികസിപ്പിക്കാനും അരാംകോ. പ്രമുഖ മോട്ടോര്‍ വാഹന നിര്‍മാതാക്കളുടെയും സാങ്കേതിക ഡെവലപ്പര്‍മാരുടെയും സഹകരണത്തോടെയാണ് പദ്ധതി.

ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ഉപയോഗം ഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഇടയാക്കുമെന്നും പ്രത്യേകിച്ച്‌ ഹെവി വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് മൂലം കാര്‍ബണ്‍ ഉദ്വമനം ലഘൂകരിച്ച്‌ മലിനീകരണം കുറക്കുന്നതിന് സഹായകമാകുമെന്നും സൗദി അരാംകോ സീനിയര്‍ വൈസ് പ്രസിഡന്റ് അഹ്‌മദ്‌ അല്‍ സഅദി പറഞ്ഞു.

നാലായിരത്തിലധികം മൈല്‍, ഓഫ്‌റോഡ് റൈസ് നടന്ന ഈ വര്‍ഷത്തെ ഡക്കാര്‍ റാലിയില്‍ അരാംകോ സൗദിയിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ ട്രക്ക് പ്രദര്‍ശനാര്‍ഥം അവതരിപ്പിച്ചിരുന്നു. ഡക്കാര്‍ റൈസില്‍ 12 മെയില്‍ പ്രദര്‍ശന ഓട്ടം നടത്തിയ ഈ വാഹനം ഫ്രഞ്ച് ഓട്ടോമോട്ടീവ് സ്റ്റാര്‍ട്ടപ്പ് ആയ ഗൗസിന്‍ ആണ് നിര്‍മിച്ചത്.

Related Articles

Back to top button