ArticleIndiaLatest

സർവ്വസൈന്യാധിപൻ ജനറൽ കരിയപ്പ

“Manju”

റ്റി. ശശിമോഹന്‍

 

ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാണ്ടർ-ഇൻ-ചീഫ് ആയിരുന്നു ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ എന്ന കൊഡന്ദേര “കിപ്പർ” മാഡപ്പ കരിയപ്പ. ഇന്ത്യൻ കരസേനയിൽ പരമോന്നത ഫീൽഡ് മാർഷൽ നേടിയ രണ്ട് വ്യക്തികളിൽ ഒരാളാണ് അദ്ദേഹ. മറ്റേയാൾ ഫീൽഡ് മാർഷൽ സാം മനേകഷാ .

1899 ജനുവരി 28 നു കൂര്‍ഗില്‍ ജനിച്ച കരിയപ്പ 1993 മെയ് 15 നു ബാംഗലൂര്‍ സൈനീക ആശുപത്രിയില്‍ അന്തരിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ഷികമാണ്. ഇന്ത്യൻ കരസേനയുടെ കമാണ്ടർ-ഇൻ-ചീഫ് ആയി സ്ഥാനമേറ്റു. മൂന്ന് പതിറ്റാണ്ടോളം അദ്ദേഹം ഇന്ത്യൻ കരസേനയെസേവിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സൈന്യാധിപൻ ആയിരുന്നു.

ഭരണഘടന സ്ക്രാപ്പ്’ ചെയ്യുക,യാണ് നല്ലത് വേണ്ടത് പട്ടാളഭരണംaanu എന്ന് ജനറല്‍ കരിയപ്പ ഒരിക്കൽ അഭിപ്രായപ്പെട്ടിരുന്നു. ഇത് ഒട്ടേറെ വിവാദങ്ങൾ ഉയർത്തിയിരുന്നു. 1971 ഏപ്രിൽ 7-ന് അദ്ദേഹം ഒപ്പിട്ട ഈ കുറിപ്പ് കർണാടകയിലെ സംസ്ഥാന ആർക്കൈവുകളിൽ കണ്ടെത്തിയിരുന്നു

നാല് പേജുള്ള, ടൈപ്പ് ചെയ്ത കുറിപ്പിൽ, ഭരണഘടനയെയും എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഭാഷാ സംസ്ഥാനങ്ങളെയും റദ്ദാക്കണമെന്നും ‘സാക്ഷരത’യുടെ അടിസ്ഥാനത്തിൽ ‘മുതിർന്ന’ വരുടെ വോട്ടവകാശം പരിമിതപ്പെടുത്തണമെന്നും കരിയപ്പ വാദിച്ചു.

ബ്രിട്ടനിലെ ലേബർ, ലിബറൽ, കൺസർവേറ്റീവ് എന്നിവയുടെ മാതൃകയിൽ മൂന്ന് രാഷ്ട്രീയ പാർട്ടികൾ മാത്രമേ ആവശ്യമുള്ളൂവെന്നും സൈനിക ഭരണം വഴി ‘രാജ്യത്ത് കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നു എന്ന് ഉറപ്പു വരുത്തി’, ക്രമസമാധാനം പുനസ്ഥാപിച്ച ശേഷം ഒരു പൊതുതെരഞ്ഞെടുപ്പ് നടത്തി, പുതിയ ഭരണഘടന രൂപീകരിക്കുകആണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ ഐക്യത്തിന് മരണമണി’ മുഴക്കുകയാണ് ഭാഷാസംസ്ഥാനങ്ങള്‍ എന്ന് ആരോപിച്ച കരിയപ്പ, ഭരണപരവും സാമ്പത്തികവുമായ സൗകര്യത്തിനായി ഇന്ത്യയെ വിവിധ സോണുകളായി വിഭജിക്കണം എന്നും കരസേനയുടെ മാതൃകയിൽ, ആര്‍മി കമാന്ഡ്, ആര്‍മി ഏരിയ, ആര്‍മി സബ് ഏരിയ എന്ന തരത്തില്‍ ആവാം എന്നും നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ വൈമാനികനായിരുന്നു ജനറല്‍ കെ.എം കരിയപ്പയുടെ മകനായ കെ.സി കരിയപ്പ. 1965ല്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തില്‍ കെ.സി കരിയപ്പ പാകിസ്താന്റെ പിടിയിലായി. എന്നാല്‍ കെ.സി കരിയപ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സി ലാക്കിയതോടെ പാകിസ്താന്‍ ഈ വിവരം ഇന്ത്യയെ അറിയിച്ചു. ഈ സമയം ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് കുടകിലെ മെര്‍ക്കാരയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ജനറല്‍ കെ.എം കരിയപ്പ. ജനറല്‍ അയൂബ് ഖാന്‍ നേരിട്ടു വിളിച്ചാണ് മകന്‍ പിടിയിലായ വിവരം മുൻപ് തന്റെ ബോസ് ആയിരുന്ന കരിയപ്പയെ അറിയിച്ചത്.

മകനെ എത്രയും പെട്ടെന്ന് മോചിപ്പിക്കാമെന്ന് ജനറല്‍ അയൂബ് ഖാന്‍ കരിയപ്പക്ക് വാഗ്ദാനം നല്‍കി. എന്നാല്‍ മകന് മറ്റ് യുദ്ധത്തടവുകാരില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക പരിഗണന നല്‍കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. മോചിപ്പിക്കുമെങ്കില്‍ എല്ലാവരേയും ഒരുമിച്ച്. അല്ലെങ്കില്‍ ആരെയും വിട്ടയക്കരുതെന്നാണ് കരിയപ്പ അന്ന് പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചത്.

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരാത രത്‌നം കെ.എം.കരിയപ്പയ്ക്കു നൽകണമെന്നു സേനാ മേധാവി ബിപിൻ റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ പേർക്ക് ഭാരതരത്ന ലഭിച്ചു. ഇനിയുള്ള അവസരം ഫീൽഡ് മാർഷൽ ജനറൽ കരിയപ്പയുടേതാണ് എന്ന് വിവിധ സേന മേധാവികളും ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് ഭാരത രത്ന കിട്ടിയില്ല

Related Articles

Back to top button