KeralaLatest

വ്യാജ പോക്‌സോ പരാതി നൽകിയ പിതാവിനെതിരെ കേസെടുക്കും

“Manju”

മലപ്പുറം; ഭാര്യാ സഹോദരനെ കുടുക്കാൻ നാല് വയസുകാരിയെ കൊണ്ട് വ്യാജ പോക്‌സോ കേസ് നൽകിയ പിതാവിനെതിരെ കേസെുക്കാൻ നിർദ്ദേശം. പോക്‌സോ പ്രകാരം അച്ഛനെതിരെ കേസെടുക്കാൻ സിഡബ്ല്യുസി പോലീസിന് നിർദ്ദേശം നൽകി.

മലപ്പുറം വഴിക്കടവിലാണ് സംഭവം. ഭാര്യയുടെ സഹോദരനെ കുടുക്കാൻ മിഠായിയും കളിപ്പാട്ടങ്ങളും വാഗ്ദാനം ചെയ്ത് നാല് വയസുകാരിയെ കൊണ്ട് വ്യാജ പരാതി നൽകിപ്പിക്കുകയായിരുന്നു.

ഭാര്യയുടെ വീട്ടിൽ വച്ച് ഭാര്യാ സഹോദരൻ നാലുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വഴിക്കടവ് സ്വദേശിയായ യുവാവ് കഴിഞ്ഞ മാസം പോലീസിൽ പരാതി നൽകിയിരുന്നു.

കുട്ടിയെ സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോൾ പിതാവിന്റെ നിർദ്ദേശ പ്രകാരമാണ് അമ്മാവനെതിരെ മൊഴി നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും കുട്ടി ഈ മൊഴി ആവർത്തിച്ചു. പിതാവ് മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നൽകാമെന്ന് പറഞ്ഞതു കൊണ്ടാണ് കളവായി മൊഴി നൽകിയെതെന്നും കുട്ടി ആവർത്തിച്ചു തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി.

കുടുംബ തർക്കത്തെ തുടർന്നാണ് ഭാര്യ സഹോദരനെ കേസിൽ കുടുക്കാൻ യുവാവ് ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Related Articles

Back to top button